| Wednesday, 13th October 2021, 11:54 am

ആമസോണ്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് പങ്ക്; സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പള്ളം രാജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആമസോണ്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പള്ളം രാജു. രാജ്യത്തെ ചെറുകിട വ്യാപാരികളേയും സംരംഭങ്ങളേയും തകര്‍ക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആമസോണിനെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8546 കോടിയുടെ അഴിമതിയാണ് ആമസോണിന്റേതായി പുറത്തുവന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം കിട്ടാന്‍ രാഷ്ട്രീയപാര്‍ട്ടിക്കും നേതാക്കള്‍ക്കും ഇതിന്റെ പങ്ക് ലഭിച്ചിട്ടുണ്ടെന്നും പള്ളം രാജു ആരോപിച്ചു.

8546 കോടി രൂപ രണ്ട് വര്‍ഷം കൊണ്ട് നിയമസഹായത്തിനുള്ള ഫീസ് എന്ന നിലയില്‍ ചെലവഴിച്ചുവെന്നാണ് ആമസോണിന്റെ കണക്ക്. ഇന്ത്യയുടെ നിയമ-നീതി വകുപ്പിന്റെ മൊത്തം വാര്‍ഷിക ബജറ്റ് 1100 കോടിയാണ്.

എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി ആമസോണ്‍ ചെലവാക്കിയത് അഴിമതിക്കായിട്ടാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പള്ളം രാജു ആവശ്യപ്പെട്ടു.

‘ഇത്രയും വലിയ തുക കൈപ്പറ്റിയ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ആരെന്ന് കണ്ടെത്തണം. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി ചെറുകിട കച്ചവടക്കാരെയും വ്യവസായ സംരംഭകരെയും ഇല്ലാതാക്കി ആമസോണ്‍ കമ്പനിയുടെ കച്ചവടം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയായിരുന്നോ ഈ തുക കൈപ്പറ്റിയത്,’ അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Amazon Scam Pallam Raju Congress

We use cookies to give you the best possible experience. Learn more