മുംബൈ: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പിന്നാലെ രാജ്യത്തു ഭക്ഷണ വിതരണ രംഗത്തേക്ക് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍ ഇന്ത്യയും. എതിരാളികളില്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ കമ്മീഷന്‍ മാത്രം ചുമത്തി വിപണിയില്‍ കുറഞ്ഞ കാലം കൊണ്ടു ശക്തമാകാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷണ വിതരണ രംഗത്തേക്കുള്ള ആമസോണിന്റെ കടന്നുവരവോടെ രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ മത്സരം കൂടുതല്‍ കടുത്തതാകുമെന്നുറപ്പാണ്.
ആദ്യപടിയായി വിവിധ തലത്തിലുള്ള റെസ്റ്റോറന്റുകളുമായി രാജ്യവ്യാപകമായി ആമസോണ്‍ കരാര്‍ ഉറപ്പിച്ചുകഴിഞ്ഞു. 5-6 ശതമാനം കമ്മീഷന്‍ നിരക്കിലാണ് കരാര്‍. സൊമാറ്റോയും സ്വിഗ്ഗിയുമൊക്കെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ നിരക്കിലാണ് പ്രവര്‍ത്തിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വാങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആമസോണ്‍. 40 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജര്‍മന്‍ ഭക്ഷണവിതരണ ഗ്രൂപ്പാണ് ഫുഡ്പാണ്ട.