കൊളംബിയ: കാട്ടുതീ പടര്‍ന്നുപിടിച്ച ആമസോണ്‍ മഴക്കാടിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനും നടപടികള്‍ കൈക്കൊള്ളാനും ആമസോണ്‍ മഴക്കാടുകള്‍ കടന്നുപോകുന്ന രാജ്യങ്ങളുടെ ഭരണകര്‍ത്താക്കള്‍ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊളംബിയയുടെ തലസ്ഥാനമായ ലെറ്റീഷ്യയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബ്രസീല്‍, കൊളംബിയ, പെറു, എക്യുഡേര്‍, ബൊളീവിയ, സുറിനേം എന്നീരാജ്യങ്ങളുടെ നേതാക്കളാണ് പങ്കെടുക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സുനാരോ ഇതില്‍ പങ്കെടുക്കുന്നില്ല. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മിറ്റില്‍ വിവരങ്ങള്‍ അറിയിക്കാനാണുദ്ദേശിക്കുന്നത്.
നേരത്തെ ബ്രസീലിലെ ആമസോണ്‍ വനങ്ങളില്‍ പടര്‍ന്ന കാട്ടുതീ ലോകരാജ്യങ്ങള്‍ ചര്‍ച്ചയാക്കിയപ്പോള്‍ ബ്രസീലിന്റെ ആഭ്യന്തരകാര്യത്തില്‍ ആരും ഇടപെടേണ്ടെന്നും ആമസോണിന്റെ വിഷയം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പരിഹരിച്ചോളുമെന്നുമായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജേയര്‍ബൊല്‍സുനാരോ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജി7 ഉച്ചകോടിയില്‍ ബ്രസീലിനുവദിച്ച സഹായധനം ബൊല്‍സുനാരോ നിരാകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കാട്ടു തീ ബ്രസീല്‍ കടന്ന് ബൊളീവിയന്‍ കാടുകളിലേക്ക് പടര്‍ന്നുപിടിക്കുകയുമുണ്ടായി.