Amazon fires
ആമസോണ്‍ രാജ്യങ്ങള്‍ കൂടിക്കാഴ്ച നടത്തി; മഴക്കാടുകളുടെ സംരക്ഷണത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 07, 02:35 pm
Saturday, 7th September 2019, 8:05 pm

കൊളംബിയ: ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണം ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത കൂടിക്കാഴ്ചയില്‍ സംയുക്തകരാറിന് ധാരണയായി. കൊളംബിയയില്‍ ചേര്‍ന്ന കൂടിക്കാഴ്ചയില്‍ ബ്രസീല്‍, പെറു, ബൊളീവിയ, ഇക്യൂഡര്‍, ഗുയാന, സുറിനേം എന്നീ 7 രാജ്യങ്ങളുടെ ഭരണാധികാരികളാണ് പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദുരന്തനിവാരണത്തിലെ പരസ്പര സഹകരണത്തിനും സാറ്റ്‌ലൈറ്റ് ഉപയോഗത്തിനും ഇത്തരം പ്രകൃതിനാശങ്ങളില്‍ പരസ്പരം സുതാര്യമായ വിവരകൈമാറ്റത്തിനുമാണ് ധാരണയായത്.

ഒപ്പം ആമസോണ്‍വനങ്ങളിലെ അനധികൃത വനനശീകരണത്തിനെതിരെയും കൈയ്യേറ്റത്തിനെതിരെയും എതിരെ ഒരുമിച്ച് നടപടിഎടുക്കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ബൊല്‍സുനാരോയുടെ അസാന്നിധ്യത്തില്‍ ബ്രസീല്‍ വിദേശകാര്യ മന്ത്രി എര്‍ണസ്റ്റോ അരാജുവോ ആണ് കൂടിക്കാഴ്ചയില്‍ ബ്രസീലിനെ പ്രതിനിധീകരിച്ചത്. എന്നാല്‍ വീഡിയോകോളിലൂടെ ബൊല്‍സുനാരോ സമ്മിറ്റില്‍ സംസാരിച്ചു. ആമസോണിന്റെ കാര്യത്തില്‍ വിദേശ ശക്തികളെ ഇടപെടുത്തരുത് എന്നാണ് വീഡിയോകോളിലൂടെ ബൊല്‍സുനാരോ പറഞ്ഞത്.