| Monday, 27th April 2020, 11:49 am

അവശ്യ സാധനങ്ങള്‍ക്ക് പുറമെയുള്ള ഉല്പന്നങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവശ്യ സാധനങ്ങള്‍ക്ക് പുറമെ മറ്റ് സാധനങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെട്ട് ഈ കൊമേഴ്‌സ് വ്യാപാര പ്ലാറ്റ് ഫോമുകളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും.

സാമൂഹിക അകലവും മറ്റ് സുരക്ഷാക്രമീകരണങ്ങളും പാലിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഇവര്‍ ഉറപ്പ് പറയുന്നു.

കൊവിഡ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തെത്തുടര്‍ന്ന്
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളില്‍ക്കൂടി അവശ്യസാധനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു.
ഇതില്‍ ഇളവ് നല്‍കണമെന്ന ആവശ്യവുമായാണ് ഇ കൊമേഴ്‌സ് രംഗത്തെ പ്രമുഖ പ്ലാറ്റ് ഫാമുകള്‍ രംഗത്തെത്തിയത്.

‘സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് വില്‍പ്പനക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഇ-കൊമേഴ്സ് വാഗ്ദാനം ചെയ്യുന്നു. പൗരന്മാരെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ അഭ്യര്‍ത്ഥിക്കുന്നു. ദീര്‍ഘകാലത്തേക്ക് ആളുകള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിതരണം ചെയ്യാന്‍ അനുവദിച്ചുകൊണ്ട്, കൊവിഡിനെതിരായ സംയുക്ത പോരാട്ടത്തില്‍ ഇ-കൊമേഴ്സിന് അതിന്റെ പങ്ക് വഹിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു”ആമസോണ്‍ ഇന്ത്യ എന്‍.ഡി.ടിവിയോട് പറഞ്ഞു.

എല്ലാ സാധനങ്ങളും വില്‍ക്കാന്‍ അവരെ അനുവദിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകാര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായകമാകുമെന്നും കമ്പനി അറിയിച്ചു.

സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടുതന്നെ ആളുകളുടെ ആവശ്യങ്ങള്‍ സുരക്ഷിതമായ രീതിയില്‍ നിറവേറ്റാന്‍ ഇ-കൊമേഴ്സിന് സാധിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ മിക്ക ഇ-കൊമേഴ്സ് കമ്പനികളുടെ സേവനങ്ങളിലും ബിസിനസുകളിലും തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more