സുഷമാ സ്വരാജിന്റെ താക്കീത്; ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു
Daily News
സുഷമാ സ്വരാജിന്റെ താക്കീത്; ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th January 2017, 10:26 am

sushama-swaraj

ഉത്പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു. ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റാണ് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെച്ചത്.

ന്യൂദല്‍ഹി:  ഇന്ത്യയുടെ ദേശീയപതാകയുടെ രൂപത്തിലും നിറത്തിലുമുള്ള ചവിട്ടിയുടെ വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ താക്കീതിനെ തുടര്‍ന്നാണ് ആമസോണിന് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വന്നത്.

ഉത്പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു. ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റാണ് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെച്ചത്.

സംഭവത്തില്‍ ആമസോണ്‍ നിരുപാധികം മാപ്പ് പറയണമെന്നും ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും ബുധനാഴ്ച സുഷമാ സ്വരാജ് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുകയില്ലെന്നും സുഷമാസ്വരാജ് അറിയിച്ചിരുന്നു.

Read more: മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ഉത്തരവിട്ട വിവരാവകാശ കമ്മീഷണറെ പുറത്താക്കി: പുറത്തായത് ഉത്തരവ് വന്ന് രണ്ട് ദിവസത്തിനുള്ളില്‍

indian-flag

നേരത്തെ  അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് ആമസോണുമായി ബന്ധപ്പെടാനും സുഷമ സ്വരാജ് നിര്‍ദേശിച്ചിരുന്നു.

ആമസോണ്‍ സൈറ്റില്‍ വില്‍ക്കുന്ന ചവിട്ടിയുടെ ചിത്രം മറ്റൊരാള്‍ ട്വിറ്ററിലൂടെ അയച്ചുകൊടുത്താണ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്.

Also read: അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താംക്ലാസ് പരീക്ഷയില്‍ 500ല്‍ 475 മാര്‍ക്ക്