| Thursday, 21st January 2021, 2:08 pm

പൂജാ ആവശ്യത്തിനുള്ള ചാണക കേക്ക് വാങ്ങിക്കഴിച്ചു വയറിളക്കം പിടിച്ചു; ആമസോണിന് നെഗറ്റീവ് റിവ്യൂ നല്‍കി ഉപഭോക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആമസോണില്‍ നിന്ന് വാങ്ങിക്കഴിച്ച ചാണക കേക്ക് വയറിളക്കത്തിന് ഇടയാക്കിയെന്ന് ഉപഭോക്താവിന്റെ റിവ്യൂ. വളരെ വൃത്തികെട്ട രുചിയായിരുന്നെന്നും മണ്ണ് ചുവയായിരുന്നെന്നും ഉപഭോക്താവ് പറയുന്നുണ്ട്.

ദയവ് ചെയ്ത് വൃത്തിയോടു കൂടി സാധനങ്ങള്‍ ഉണ്ടാക്കുവെന്നും ഉപഭോക്താവ് നിര്‍ദ്ദേശിക്കുന്നു. ഒരു സ്റ്റാര്‍ റേറ്റിംഗ് ആണ് ആമസോണ്‍ ഉപഭോക്താവ് ചാണക കേക്കിന് നല്‍കിയിരിക്കുന്നത്.

ചാണക കേക്കിന്റെ രുചി കൂട്ടാന്‍ ശ്രദ്ധിക്കണമെന്നും കുറച്ചുകൂടി ക്രിസ്പി ആക്കാന്‍ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്.

എന്നാല്‍ മതപരമായ ആവശ്യങ്ങള്‍ക്കും പൂജയ്ക്ക് വേണ്ടി ഇന്ത്യന്‍ പശുവിന്റെ ചാണകത്തില്‍ 100 ശതമാനം ശുദ്ധമായി നിര്‍മ്മിച്ചതാണ് ചാണക കേക്ക് എന്ന് ഉല്പന്നത്തിന്റെ വിവരണത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഉപഭോക്താവ് ഇത് കഴിക്കാന്‍ വാങ്ങിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amazon customer eats cow dung cakes, posts review on site. Bizarre viral story

We use cookies to give you the best possible experience. Learn more