റോം: ആമസോണിന് ഇറ്റലിയില്‍ 100 കോടിയിലധികം പിഴ ചുമത്തി. വിശ്വാസവഞ്ചനാ ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റീട്ടെയില്‍ ടെക് ഭീമന് വന്‍ തുക പിഴ വീണത്.
1.2 ബില്യണ്‍ ഡോളറാണ് (1.1 ബില്യണ്‍ യൂറോ) പിഴ ചുമത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു, മാര്‍ക്കറ്റിലെ തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുപ്രവര്‍ത്തിച്ചു എന്നീ ആരോപണത്തിന്മേലായിരുന്നു അന്വേഷണം.
യൂറോപ്പില്‍ ഒരു ടെക് കമ്പനിയ്ക്ക് മേല്‍ ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴത്തുകകളില്‍ ഒന്നാണിത്. ഇറ്റാലിയന്‍ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ ആണ് പിഴ ചുമത്തിയത്.
പ്രാദേശിക ബിസിനസുകളെയടക്കം മറികടക്കുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അവരുടെ ഷിപ്പിംഗ് സര്‍വീസുകള്‍ വ്യാപിപ്പിച്ചിരുന്നു.