കൊവിഡ് കാലത്ത് നേട്ടം കൊയ്തത് വമ്പന്‍ കമ്പനികള്‍; ആമസോണ്‍ ഉടമ ജെഫ് ബോസിന്റെ ആസ്തി ഇരുപതിനായിരം കോടിയായി വര്‍ധിച്ചു
Business Kerala
കൊവിഡ് കാലത്ത് നേട്ടം കൊയ്തത് വമ്പന്‍ കമ്പനികള്‍; ആമസോണ്‍ ഉടമ ജെഫ് ബോസിന്റെ ആസ്തി ഇരുപതിനായിരം കോടിയായി വര്‍ധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th August 2020, 5:30 pm

ഹോങ് കോങ്: ലോകമെമ്പാടുമുള്ള ബിസിസനസ് സ്ഥാപനങ്ങള്‍ കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിന്റെ വരുമാനത്തില്‍ കുതിച്ചു ചാട്ടം.

നേരത്തെ തന്നെ ലോകത്തെ ഏറ്റവും വലിയ ധനികനായ ജെഫ് ബോസിന്റെ ആസ്തി കൊവിഡ് കാലത്തും കൂടുകയാണെന്ന് ബ്ലൂം ബര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇപ്പോള്‍ കമ്പനിയുടെ ആകെ ആസ്തി ഇരുപതിനായിരം കോടിയാണ്. ജനുവരി മുതല്‍ മാത്രം 87ബില്ല്യണിന്റെ നേട്ടമാണ് കമ്പനിയുണ്ടാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കമ്പനിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് വാല്യൂ കുതിച്ചുയരുന്നത്.

1994ലാണ് ജെഫ് ബോസ് ആമസോണ്‍ സ്ഥാപിക്കുന്നത്. 2017ലാണ് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ധനികനായി മാറുന്നത്. ജൂലായ് മാസത്തിലാണ് ആമസോണിന്റെ ആകെ ആസ്തി 172 ബില്ല്യണിലെത്തുന്നതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെഫ് ബോസിനു പുറമേ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് തുടങ്ങിയവരുടെ ആസ്തിയിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കും ലോകത്തെ ബില്ല്യണയര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jef Bezos is now worht whopping 200 billion