വിഷ്ണുവായി ആമസോണ്‍ സി.ഇ.ഒ; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
Daily News
വിഷ്ണുവായി ആമസോണ്‍ സി.ഇ.ഒ; പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th January 2016, 10:58 am

amazon-ceo

ന്യൂയോര്‍ക്ക്:  ഫോര്‍ച്ച്യൂണ്‍ മാഗസിന്റെ മുഖചിത്രത്തില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മഹാവിഷ്ണുവിന്റെ വേഷം കെട്ടിച്ചതിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. മാഗസിന്റെ ജനുവരി ലക്കത്തിലാണ് ബെസോസിനെ വിഷ്ണുവായി ചിത്രീകരിച്ചത്. ഒരു കൈയില്‍ താമരയും മറു കൈവെള്ളയില്‍ ആമസോണ്‍ ലോഗോയുമായിട്ടാണ് ബെസോസ് പ്രത്യക്ഷപ്പെടുന്നത്. ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയെ കുറിച്ചാണ് ജനുവരി ലക്കം ഫോര്‍ച്ച്യൂണിലെ മുഖലേഖനം.മാഗസിനെതിരെ അമേരിക്കന്‍ ഹിന്ദു സമൂഹത്തില്‍ നിന്നും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

സിഡ്‌നിയില്‍ നിന്നുള്ള ചിത്രകാരനായ നൈജല്‍ ബുക്കനന്‍ ആണ് ഫോര്‍ച്ച്യൂണിന് വേണ്ടി ജെഫ് ബോസിനെ മഹാവിഷ്ണുവാക്കി ചിത്രീകരിച്ചത്.

ബിസിനസ് ടുഡെ മാസികയുടെ കവര്‍ ചിത്രത്തിന് മഹാവിഷ്ണുവായി പോസ് ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആന്ധ്രകോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.