ആമസോണ്‍ മേധാവി ലോക സമ്പന്നരില്‍ മൂന്നാമന്‍
Big Buy
ആമസോണ്‍ മേധാവി ലോക സമ്പന്നരില്‍ മൂന്നാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2016, 3:13 pm

amaxoneന്യൂദല്‍ഹി: ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ മേധാവി ജെഫ് ബെസോസ് ലോക സമ്പന്നരില്‍ മൂന്നാമന്‍. ഫോബ്‌സ് പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിലാണ് ജെഫ് ബെസോസ് ഇടം നേടിയിരിക്കുന്നത്.

ആമസോണിന്റെ 18% ഷെയറുകളാണ് ബെസോസിനുള്ളത്. വ്യാഴാഴ്ച ഇതു 2% വര്‍ധിച്ചെന്നും ഇതോടെ അദ്ദേഹത്തിന്റെ ആസ്ഥി 65.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും ഫോബ്‌സ് പറയുന്നു.

857 മില്യണ്‍ ഡോളറാണ് ആമസോണിന്റെ ഇത്തവണത്തെ ലാഭം. കഴിഞ്ഞവര്‍ഷം ഇത് 92 മില്യണ്‍ ഡോളറായിരുന്നു.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗെയ്റ്റ്‌സ്, സാറ സ്ഥാപകന്‍ അമാന്‍സിയോ ഒര്‍ടെഗ എന്നിവരാണ് സമ്പന്നരില്‍ ആദ്യ രണ്ടുസ്ഥാനത്ത്.

ആമസോണ്‍ കൊണ്ടുവന്ന പ്രൈം മെമ്പര്‍ഷിപ്പ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലോകവിപണിയില്‍ ലഭിച്ചത്. ജൂണില്‍ പ്രൈം ഇന്ത്യയിലും ആരംഭിച്ചിരുന്നു.