ജീവനക്കാരോട് സ്വന്തം ഫോണില്‍ നിന്നും ടിക് ടോക് ആപ്പ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ആമസോണ്‍.കോം. ജൂലൈ 10 നകം ഫോണില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ ആമസോണ്‍ ജീവനക്കാര്‍ക്കാണ് നിര്‍ദ്ദേശം. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആമസോണിന്റെ അറിയിപ്പ്.
ആമസോണിന്റെ മെയിലുകള്‍ വരുന്ന ഫോണില് നിന്നും ആപ്പ് നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം. അതേ സമയം ജീവനക്കാര്‍ക്ക് ലാപ്‌ടോപ്പില്‍ നിന്നും ടിക് ടോക്ക് ഉപയോഗിക്കാം എന്നും ഇവര്‍ക്കയച്ച മെയിലില്‍ പറയുന്നു. യൂറോപ്പിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു മെയില്‍ കമ്പനിയില്‍ നിന്നും വന്നിട്ടിട്ടില്ല.
അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം പരിഗണനയിലുണ്ടെന്ന് പറഞ്ഞിരുന്നു.
ബൈറ്റ്ഡാന്‍സിന്റെ കീഴിലുള്ള ടിക് ടോക്കിന്റെ നിലവിലെ ആസ്ഥാനം ചൈനയിലെ ബീജിംഗിലാണ്. കമ്പനിയുടെ ആഗോള ഹെഡ്ക്വാട്ടേര്‍സ് അമേരിക്കയിലേക്ക് മാറ്റാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ജൂണ്‍ 29 നാണ് ടിക് ടോക്കുള്‍പ്പെടുന്ന 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്. ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ