ഫ്‌ലാഷ് മൊബുകള്‍ ഇന്നത്തെ തലമുറയ്ക്ക് സുപരിചിതമാണ്. ഒരു പക്ഷെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും സിനിമകളിലും വീഡിയോകളിലുമൊക്കെയായി ഫ്‌ലാഷ് മൊബുകള്‍ കണ്ടവരുണ്ടാകും. സ്‌റ്റെപ് അപ് 4 ത്രിഡി എന്ന ഹോളിവുഡ് ചിത്രത്തിലെ മാസ്മരികമായ ഫ്‌ലാഷ്‌മൊബ് സീനുകള്‍ ആരേയും ആകര്‍ഷിക്കുന്നതാണ്. അത്രയേറെ മനോഹരമായ ഫ്‌ലാഷ്‌മൊബുകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുമോ എന്ന് ഒരു പക്ഷെ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.
എങ്കില്‍ സംശയിക്കേണ്ട മനോഹരമായ ഫ്‌ലാഷ്‌മൊബുകള്‍ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കാറുണ്ട്. വിവാഹ ചടങ്ങിലും, പ്രണയാഭ്യര്‍ത്ഥനകള്‍ക്കും, ഷോപ്പിങ്ക് മാളുകളിലുമൊക്കെയായി വിവിധ തരത്തിലുള്ള ഫ്‌ലാഷ് മൊബുകള്‍ സംഘടിപ്പിക്കാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലാണ് ഫ്‌ലാഷ് മൊബുകളോട് താല്പര്യമുള്ളവരും അത് മനോഹരമായി അവതരിപ്പിക്കുന്നവരും കൂടുതലായുള്ളത്.
അസുലഭ ജീവിചത മുഹൂര്‍ത്തങ്ങളെ എന്നെന്നും ഒര്‍മ്മയുള്ളതാക്കാന്‍ ഈ ഫ്‌ലാഷ് മൊബുകള്‍ക്ക് എങ്ങിനെയാണ് പങ്കുവഹിക്കാന്‍ കഴിയുകയെന്നും താഴെ കൊടുക്കുന്ന വീഡിയോകള്‍ വ്യക്തമാക്കും. ഇന്റര്‍ നെറ്റില്‍ നിന്നും തെരഞ്ഞെടുത്ത മനോഹരങ്ങളായതും യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ സംഭവിച്ചതുമായ അഞ്ച് ഫ്‌ലാഷ്‌മൊബുകളാണ് താഴെ..
1. ഒരു മനോഹരമായ പ്രണയാഭ്യര്‍ത്ഥന
2. വിവാഹ സത്കാരത്തിനിടയിലെ അപ്രതീക്ഷിത രംഗങ്ങള്‍
3. ഷോപിങ് മാളില്‍ അരങ്ങേറിയ അപ്രതീക്ഷിത നൃത്തചുവടുകള്‍
4. വിമാനത്താവളത്തിലും ഫ്‌ലാഷ്‌മൊബ്
5. എഞ്ചിനിയറിങ് പരീക്ഷാ ഹാളിലെ ഒരു ഫ്‌ലാഷ്‌മൊബ്