ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു ക്രെഡിറ്റ് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും മഹാമാരിയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് ഇത്രയധികം രൂക്ഷമാകാന്‍ കാരണം സ്‌കീസോഫ്രീനിയ(ചിത്തഭ്രമം) ബാധിച്ച മോദി സര്‍ക്കാരാണെന്നും അമര്‍ത്യാസെന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവ ദള്‍ മീറ്റിംഗിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വളരെ മികച്ച രീതിയില്‍ പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ആശങ്കകളും നിരുത്തരവാദപരമായ പെരുമാറ്റവും സ്ഥിതി വഷളാക്കിയെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.
‘മഹാമാരി പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുന്നതിന് പകരം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെപ്പറ്റി ക്രഡിറ്റുണ്ടാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന് സ്‌കീസോഫ്രീനിയ(ചിത്തഭ്രമം) ബാധിച്ചതിന്റെ ഫലമാണിത്,’ അമര്‍ത്യാസെന്‍ പറഞ്ഞു.