| Wednesday, 1st November 2023, 6:07 pm

ചൈനയെ വെല്ലാന്‍ കെല്‍പ്പുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്: പ്രൊഫ. അമര്‍ത്യ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പ്രൊഫ. അമർത്യ സെൻ.

കേരളീയം ഉദ്ഘാടന വേദിയിൽ വീഡിയോ വഴി ആശംസ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതൽ വാർത്തകൾ കേരളത്തിൽനിന്ന് ഉയർന്നു കേൾക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കമൽ ഹാസൻ, മോഹൻലാൽ, ശോഭന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Amartya Sen says Kerala is the only state in India which is capable to challenge China

We use cookies to give you the best possible experience. Learn more