| Friday, 15th September 2017, 9:52 am

അമര്‍നാഥ് ഭീകരാക്രമണത്തിലെ മൂഖ്യ ആസൂത്രകന്‍ അബു ഇസ്മായിലിനെ കാശ്മീരില്‍ വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: അമര്‍നാഥ് ഭീകരാക്രമണത്തിലെ മൂഖ്യ ആസൂത്രകനും ലഷ്‌കര്‍ ഇ തൊയ്ബ നേതാവുമായ അബു ഇസ്മായിലടക്കം രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ കാശ്മീരില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യം, സി.ആര്‍.പി.എഫ്, പോലീസ് എന്നി സേനകളുടെ സംയുക്ത നീക്കത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.ജമ്മുകാശ്മീര്‍ സേനാ ഡയറക്ടര്‍ ജനറല്‍ ഷേഷ് പോള്‍ വൈദെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ 10 ന് അനന്ത്‌നാഗിലെ എട്ട് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്മയിലായിരുന്നു മുഖ്യ ആസൂത്രകന്‍. 2016 മുതല്‍ കാശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ തീവ്രവാദി നേതാവാണ് ഇസ്മായില്‍.  കാശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇസ്മയിലിന്റെ മരണം സ്ഥിരീകരിച്ചിരുന്നു.


Also Read വീണ്ടും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം


“വൈകുന്നേരം 4.15 ന് മറഞ്ഞിരുന്ന രണ്ട് തീവ്രവാദികളുമായി രൂക്ഷമായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. “അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ ജൂലായ് മാസമായിരുന്നു അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമേ 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമായിരുന്നു.

We use cookies to give you the best possible experience. Learn more