| Tuesday, 28th September 2021, 3:44 pm

ബി.ജെ.പിയോട് കൈകോര്‍ക്കാന്‍ അമരീന്ദര്‍? ദല്‍ഹി സന്ദര്‍ശന വാര്‍ത്തകള്‍ക്ക് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ചകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു. അമരീന്ദറിന്റെ ദല്‍ഹി സന്ദര്‍ശന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും
സജീവമായത്.

അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയേയും ദല്‍ഹിയിലേത്തി കാണുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍, അമരീന്ദറിന്റെ ദല്‍ഹി സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമാണെന്നാണ് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് അറിയിച്ചത്.

അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടുണ്ട്.

രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സിദ്ദു അറിയിച്ചിരിക്കുന്നത്. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍ സാധിക്കില്ലെന്നും സിദ്ദു പറഞ്ഞു.

ഏറെ വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അമരീന്ദര്‍ സിംഗ് സിദ്ദുവിന്റെ അധ്യക്ഷസ്ഥാനത്തെ എതിര്‍ത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Amarinder singh To Bjp, New developments in Congress

Latest Stories

We use cookies to give you the best possible experience. Learn more