അമൃത്‌സര്‍; സ്വന്തം സംസ്ഥാനം വിട്ട് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് അമരീന്ദര്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അടുത്ത ദേശീയ നേതാവിനെ കണ്ടെത്തേണ്ട തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ്. 130വര്‍ഷം പ്രായമായ പാര്‍ട്ടിയുടെ തിരിച്ചു വരവും അതിന്റെ പ്രതാപകാലം തിരിച്ചു പിടിക്കുന്നതും ഏവരുടെയും ആഗ്രഹമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയുണ്ട് അതിനകത്ത് പാര്‍ട്ടിയെ നയിക്കാന്‍. അതേ സമയം പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ എടുക്കുന്നില്ല, ആ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം അസംബന്ധവും ഭരണഘടന വിരുദ്ധവുമാണ്. പൗരത്വം തെളിയിക്കാന്‍ തനിക്കുള്‍പ്പെടെ പലര്‍ക്കും ജനനസര്‍ട്ടിഫിക്കറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ