| Tuesday, 19th February 2019, 9:02 am

സിദ്ദു ക്രിക്കറ്റ് കളിക്കാരനും ഞാൻ പട്ടാളക്കാരനുമാണ്, എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്: നവ്‌ജോത് സിംഗ് സിദ്ദുവിനെ സംരക്ഷിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്​: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദത്തിലായ പഞ്ചാബ്​ മന്ത്രി നവ്​ജോത്​ സിങ്​ സിദ്ദുവിനെ സംരക്ഷിച്ച് മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിദ്ദുവി​ന്റെ അഭിപ്രായം വിശദീകരിക്കേണ്ടത്​ അദ്ദേഹമാണെന്നും അമരീന്ദർ സിങ്​ നിലപാടെടുത്തു.

Also Read വെട്ടിനുറുക്കി കൊല്ലുന്ന ഫാസിസ്റ്റ് രീതി സി.പി.ഐ.എമ്മിന്റെ സ്റ്റൈല്‍; കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറുണ്ടോ?; വെല്ലുവിളിച്ച് സുധാകരന്‍

“സിദ്ദു ഒരു ക്രിക്കറ്റ്​ കളിക്കാരനാണ്​. ഞാൻ പട്ടാളക്കാരനും. രണ്ടുപേർക്കും വ്യത്യസ്​ത കാഴ്​ചപ്പാടുകളായിരിക്കും. സിദ്ദുവിന്​ പ്രതിരോധത്തി​ന്റെ സങ്കീർണതകളൊന്നും അറിയില്ല. സൗഹൃദത്തിന്റെ പുറത്താണ്​ അദ്ദേഹം പ്രതികരിക്കുന്നത്​. ദേശദ്രോഹിയായിട്ടല്ല അത്തരം പ്രതികരണങ്ങൾ നടത്തിയത്​.” അമരീന്ദർ സിംഗ് പറഞ്ഞു. സിദ്ദുവിന് കാര്യം മനസിലായിട്ടുണ്ടെന്നും അമരീന്ദർ സിങ്​ പറഞ്ഞു. പാകിസ്​താൻ സന്ദർശനം മൂലം വെള്ളത്തിൽ വീണ അവസ്​ഥയിലാണ്​ എന്ന്​ സിദ്ദുവിന്​ മനസിലായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

Also Read സെക്രട്ടേറിയറ്റിന് മുന്നില്‍ എം.പാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

തീവ്രവാദികളുടെ പ്രവർത്തികൾക്ക്​ ഒരു രാജ്യത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന സിദ്ദുവി​ന്റെ പരാമർശമാണ് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിട്ടത്. ഈ പരാമർശം പാകിസ്​താനെയും പ്രധാനമന്ത്രി ഇംറാൻ ഖാനെയും പിന്തുണക്കുന്നതാണെന്നും പാകിസ്​താനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്​ ഈ അഭിപ്രായം വിലങ്ങുതടിയാണെന്നും ആരോപിച്ച്​​ സിദ്ദുവിനെതിരെ പ്രതിഷേധം കടുത്തിരുന്നു. ഈ സമയത്താണ് വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി നേരിട്ട്​ എത്തിയത്​.

We use cookies to give you the best possible experience. Learn more