ന്യൂദല്‍ഹി: ദല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും തമ്മിലുള്ള പോര് മുറുകുന്നു. പേടിത്തൊണ്ടനാണ് കെജ്‌രിവാളെന്നും ഉദ്ദേശ്യം നിറവേറ്റാന്‍ സ്വന്തം ആത്മാവ് വരെ വില്‍ക്കാന്‍ തയ്യാറായ മനുഷ്യനാണെന്നുമാണ് പുതിയ വിമര്‍ശനം.
ഞാന്‍ ഒരു തരത്തിലുള്ള വ്യാജ കേസുകളിലും പെട്ടിട്ടില്ലെന്ന് എല്ലാ പഞ്ചാബികള്‍ക്കും അറിയാം. എന്നാല്‍ നിങ്ങള്‍ സ്വന്തം ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി ആത്മാവ് വരെ വില്‍ക്കും. കര്‍ഷകരെ ദുരിതത്തിലാക്കുന്ന കരിനിയമങ്ങളെ പിന്തുണച്ചപ്പോള്‍ തന്നെ ലോകത്തിന് നിങ്ങളെ മനസ്സിലായി. കര്‍ഷകരുടെ താല്പര്യങ്ങള്‍ വിറ്റതും കണ്ടു. എന്തിനാണ് ഇത് ചെയ്തത്, എന്നായിരുന്നു അമരീന്ദര്‍ സിംഗ് പറഞ്ഞത്.
U were part of the committee which drafted these Bills. These Bills are YOUR “gift” to the nation.
Captain sahib, why do BJP leaders never accuse u of double standards the way they accuse all other leaders? https://t.co/dGxeYksrVY
— Arvind Kejriwal (@ArvindKejriwal) December 14, 2020
നേരത്തെ കര്‍ഷക പ്രതിഷേധത്തിലെ ആം ആദ്മിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു.
പ്രതിഷേധത്തെ അരവിന്ദ് കെജ്‌രിവാള്‍ മുതലെടുക്കുകയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. ‘നാണമില്ലാത്ത കള്ളനാണ്’ കെജ്‌രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണെന്നും റിലയന്‍സ് നടത്തുന്ന ബി.എസ്.ഇഎസിന് കീഴിലുള്ള പരിഷ്‌കാരങ്ങളെ തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.
കഴിഞ്ഞ 17 ദിവസമായി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ നീതി തേടി ഇരിക്കുമ്പോള്‍ കെജ്‌രിവാളും പാര്‍ട്ടിയും രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.
‘നിങ്ങള്‍ക്ക് നാണമില്ലേ? ഞങ്ങളുടെ കര്‍ഷകര്‍ നിങ്ങളുടെ നഗരത്തിന് പുറത്തുള്ള റോഡുകളില്‍ ശൈത്യകാലത്തെ തണുപ്പിനെ വകവെയ്ക്കാതെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സമയത്ത്, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാനാകുന്നത്,” അമരീന്ദര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Amrinder Singh Slams Aravind Kejriwal