അമരാവതി: ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു.
” ഇന്നലെ പാര്‍ലമെന്റില്‍ ബഹുമാനപ്പെട്ട എം.പിമാര്‍ അമരാവതി ഭൂപടത്തില്‍ നിന്ന് ഒഴിവായത് ചൂണ്ടിക്കാട്ടിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രശ്‌നം ഗൗരവമായി പരിഗണിച്ച് തെറ്റ് തിരുത്തി ഇന്ത്യയുടെ പുതുക്കിയ ഭൂപടം ഇവിടെ പ്രസിദ്ധീകരിക്കുന്നു”- കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും സെക്കന്തരാബാദ് എം.പിയുമായ ജി.കിഷന്‍ റെഡ്ഡി ട്വിറ്ററില്‍ കുറിച്ചു.
നേരത്തേ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്നും അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിയുടെ താല്‍പര്യപ്രകാരമാണ് അമരാവതിയെ ഒഴിവാക്കിയതെന്നും തലസ്ഥാനം മാറ്റാനുള്ള ശ്രമമാണെന്നും ആരോപിച്ച് ടി.ഡി.പി രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന് പിന്നാലെയാണ് ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.