| Monday, 21st December 2015, 7:48 am

ഇടത് ലിബറല്‍ ഫാസിസത്തിനും സവര്‍ണവര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ കോഴിക്കോട് അമാനവ സംഗമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടത് ലിബറല്‍ ഫാസിസത്തിനും സവര്‍ണവര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ കോഴിക്കോട് അമാനവ സംഗമം സംഘടിപ്പിച്ചു. കൊച്ചിയില്‍ നടന്ന മനുഷ്യസംഗമത്തില്‍ നിന്നും മുസ്‌ലീം സംഘടനകളെ മാറ്റി നിര്‍ത്തിയതിലുള്ള പ്രതിഷേധമെന്നോണമാണ് കോഴിക്കോട് അമാനവ സംഗമം സംഘടിപ്പിച്ചത്.

ദളിത്- മുസ്‌ലീം സംഘടനാ പ്രവര്‍ത്തകരെ-അമാനവ സംഗമത്തില്‍ അണിനിരന്നു. മനുഷ്യസംഗമത്തിന്റെ പ്രചാരണത്തിന് സമാന്തരമായി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അമാനവ സംഗമത്തിന്റെ പ്രചരണവും നടന്നത്.

ഇടത് ലിബറല്‍ ഫാസിസത്തിനും സവര്‍ണ വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെയുള്ള മുദ്രാവാക്യങ്ങളും പോസ്റ്ററുകളുമാണ് അമാനവ സംഗമത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയത്. രണ്ടുമണിക്കൂറോളം നേരം കടപ്പുറത്ത് ചെലവഴിച്ചാണ് അമാനവ സംഗമം സമാപിച്ചത്.

We use cookies to give you the best possible experience. Learn more