| Saturday, 17th February 2024, 8:05 pm

ഒരു തുടക്കകാരിക്ക് അങ്ങനെ പറഞ്ഞു തരണമെങ്കിൽ ദുൽഖർ എത്ര നല്ല ആക്ടർ ആയിരിക്കും: അമൽഡ ലിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം കൂടിയാണ് അമൽഡ ലിസ്.

രാജീവ്‌ രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമ്മട്ടിപാടമാണ് അമൽഡ ലിസിന്റെ ആദ്യ സിനിമ. ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.

കമ്മട്ടിപാടത്തിൽ അഭിനയിക്കുമ്പോൾ ഡയലോഗ് പറയുന്നതിൽ ദുൽഖർ തന്നെ സഹായിച്ചിട്ടുണ്ടെന്നും ഒരു തുടക്കകാരിയോട് അങ്ങനെ ചെയ്യേണ്ട ആവശ്യം ദുൽഖറിന് ഇല്ലെന്നും താരം നല്ലൊരു നടനാണെന്നും അമൽഡ ലിസ് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘എല്ലാവരും വളരെ കംഫർട്ടബിൾ ആയിരുന്നു. ഞാൻ കൂടെ അഭിനയിച്ച എല്ലാ താരങ്ങളും വളരെ നല്ല രീതിയിൽ കംഫർട്ടബിൾ ആക്കുന്നവരും കൂടെയുള്ളവരോട് നന്നായി പെരുമാറുന്നവരുമാണ്. എനിക്ക് എല്ലാവരുമായിട്ട് നല്ല കണക്ഷൻ ആയിരുന്നു.

കമ്മട്ടിപാടത്തിൽ അഭിനയിക്കുന്ന സമയത്ത് അതെന്റെ ആദ്യത്തെ പടമാണ് പക്ഷെ ദുൽഖർ സൽമാൻ എന്ത് നന്നായിട്ടാണ് എന്നോട് പെരുമാറിയത്. എന്റെ ആദ്യത്തെ സീൻ ദുൽഖറിനൊപ്പമാണ് ഷൂട്ട്‌ ചെയ്യുന്നത്. ആദ്യത്തെ സീനിൽ എനിക്ക് ഡയലോഗ് പറഞ്ഞ് തരുകയാണ്. അതിന് തിരിച്ച് പറയുന്നത് ദുൽഖറാണ്. അത് ശരിക്കും സഹ സംവിധായകർ ചെയ്തോളും. ദുൽഖറിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.

ഒരു തുടക്കകാരിക്ക്‌ അങ്ങനെ പറഞ്ഞ് താരണമെങ്കിൽ പുള്ളി എത്ര നല്ല ആക്ടർ ആയിരിക്കും.

അങ്ങനെ ഞാൻ വർക്ക്‌ ചെയ്തിട്ടുള്ള എല്ലാ അഭിനേതാക്കാളും നല്ല മനുഷ്യരാണ്. എല്ലാവരും നല്ല ആളുകളാണ്,’അമൽഡ ലിസ് പറയുന്നു.

Content Highlight: Amalda Liz Talk About Dulqure Salman

We use cookies to give you the best possible experience. Learn more