| Thursday, 4th April 2024, 9:31 pm

ഈ ഒരു റോൾ ചെയ്യാൻ മമ്മൂക്ക അല്ലാതെ മലയാളത്തിൽ വേറെ നടനില്ല: അമാൽഡ ലിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം കൂടിയാണ് അമൽഡ ലിസ്.

മമ്മൂട്ടിയുടെ കരിയറിലെ ഒരു മികച്ച വേഷം തന്നെയാണ് ചിത്രത്തിലെ കൊടുമൺ പോറ്റി. ഭ്രമയുഗത്തിൽ ഇതുവരെ കാണാത്ത മമ്മൂക്കയാണ് പ്രേക്ഷകർ കണ്ടത് എന്ന ചോദ്യത്തിന് അദ്ദേഹം എങ്ങനെയാണ് ഇത്തരം റോളുകൾ അനായാസം ചെയ്യാൻ കഴിയുന്നത് എന്നാണ് താൻ ഓർത്തുപോകുന്നത് എന്നായിരുന്നു അമാൽഡയുടെ മറുപടി.

ഈ ഒരു റോൾ ചെയ്യാൻ മലയാളത്തിൽ വേറെ നടന്നില്ലെന്നും മമ്മൂട്ടി അത്രത്തോളം ഭംഗിയായി അത് കൈകാര്യം ചെയ്‌തെന്നും അമാൽഡ കൂട്ടിച്ചേർത്തു. നാനക്ക്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്കക്ക് എങ്ങനെയാണ് ഇത്തരം റോളുകൾ അനായാസം ചെയ്യാൻ കഴിഞ്ഞത് എന്ന് ഞാൻ ഓർത്തു പോകുന്നു. ഈ ഒരു റോൾ ചെയ്യാൻ മലയാളത്തിൽ വേറെ നടനില്ല. മമ്മൂക്ക അത്രത്തോളം ഭംഗിയായി ഈ റോൾ ചെയ്തു. ഇനിയും ഇതുപോലെ ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെ,’ അമാൻഡ പറഞ്ഞു.

ഭ്രമയുഗം, മലൈക്കോട്ടൈ വാലിബൻ എന്നീ സിനിമകൾ ഇറങ്ങിയപ്പോൾ മലയാളസിനിമയിൽ മഹാനടൻമാർ തിരിച്ചുവന്നു എന്ന രീതിയിലുള്ള കമന്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനും അമാൽഡ മറുപടി പറയുന്നുണ്ട്. അത് നായകന്മാരുടെ തിരിച്ചുവരവാണ് എന്നൊന്നും തനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു അമാൽഡയുടെ മറുപടി.

‘നായകന്മാരുടെ തിരിച്ചുവരവാണ് എന്നൊന്നും തോന്നിയിട്ടില്ല മലയാള സിനിമയിൽ പുതിയ രീതിയിലുള്ള സിനിമകൾ വരുന്നു എന്ന് മാത്രമേ തോന്നിയിട്ടുള്ളൂ,’ അമാൽഡ പറയുന്നു.

ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നല്‍കിയത്.

Content Highlight: Amalda liz about mammootty’  acting bramayugam

We use cookies to give you the best possible experience. Learn more