| Monday, 19th February 2024, 3:17 pm

ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ പോയാൽ മോശമാവും, പക്ഷെ അദ്ദേഹത്തിന്റെ ഒരു ബാലൻസിങ്ങ്: അമൽഡ ലിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം കൂടിയാണ് അമൽഡ ലിസ്.

മമ്മൂട്ടിയുടെ കരിയറിലെ ഒരു മികച്ച വേഷം തന്നെയാണ് ചിത്രത്തിലെ കൊടുമൺ പോറ്റി. ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ മമ്മൂട്ടിയെ തേടി വരുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നാണ് അമൽഡ പറയുന്നത്.

എത്ര ബാലൻസിങായിട്ടാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും അമൽഡ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അമൽഡ.

‘എനിക്ക് മനസിലാവുന്നില്ല മമ്മൂക്കയെ തേടി എങ്ങനെയാണ് ഇങ്ങനെയുള്ള കഥപാത്രങ്ങൾ വരുന്നതെന്ന്. അതെല്ലാം എത്ര ഭംഗിയായിട്ടാണ് അദ്ദേഹം ചെയ്ത് ഫലിപ്പിക്കുന്നത്.

കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാൽ മോശമായി പോവുന്ന കഥാപാത്രമാണ്, പക്ഷേ അദ്ദേഹത്തിന്റെ ആ ബാലൻസിങ്ങ് അത്രയും മികച്ചതാണ്.

എന്ത് ഗംഭീരമായിട്ടാണ് ആ ക്യാരക്ടർ ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്. അതും നല്ല വേഷങ്ങൾ കിട്ടുന്നു. അതെല്ലാം വളരെ ഗംഭീരമായി ചെയ്ത് വെക്കുന്നു. സത്യം പറഞ്ഞാൽ ഈ സമയത്തൊക്കെ മമ്മൂക്കയ്‌ക്ക് വിചാരിക്കാവുന്നതേയുള്ളൂ എന്തെങ്കിലുമൊക്കെ ചെയ്താൽ മതിയെന്ന്. ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയും പാഷനേറ്റായി ചെയ്യേണ്ട ആവശ്യവുമില്ല. പക്ഷെ മമ്മൂക്ക അങ്ങനെയാണ്,’അമൽഡ ലിസ് പറയുന്നു.

Content Highlight: Amalda Lis Talk About Mammootty

We use cookies to give you the best possible experience. Learn more