| Thursday, 1st August 2024, 10:23 pm

എനിക്ക് രണ്ട് ചോദ്യങ്ങളുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു; അന്നത്തെ മറുപടി കേട്ട് ഞാന്‍ പകച്ചു: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി താന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി അമല പോള്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കിസ്റ്റഫര്‍ എന്ന സിനിമയിലാണ് അമല ആദ്യമായി മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. ആ സിനിമയുടെ സമയത്ത് താന്‍ എപ്പോഴും സെറ്റില്‍ മമ്മൂട്ടി വരാനായി കാത്തിരിക്കുമായിരുന്നു എന്നാണ് നടി പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ ഭാഗമായി പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല.

‘ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ സമയത്ത് ഞാന്‍ എപ്പോഴും സെറ്റില്‍ മമ്മൂക്ക വരാനായി കാത്തിരിക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം വന്ന് എവിടെയെങ്കിലും ഇരുന്നാല്‍ ഉടനെ ഞാന്‍ അടുത്ത് പോയി ഇരിക്കും. പിന്നെ സമയവും നേരവും നോക്കി മമ്മൂക്കയോട് സംസാരിക്കും. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് എനിക്ക് മമ്മൂക്കയോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു.

അത് കേട്ടതും അദ്ദേഹം എങ്കില്‍ രണ്ടാമത്തെ ചോദ്യം ആദ്യം ചോദിച്ചോളൂവെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ അയ്യോയെന്ന് ചിന്തിച്ച് അവിടെ ഇരുന്നുപോയി. മമ്മൂക്കയുടെ കൂടെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് വളരെ അടിപൊളിയായ ഒരു എക്സ്പീരിയന്‍സായിരുന്നു എനിക്ക് നല്‍കിയിരുന്നത്. ഞാന്‍ ശരിക്കും മമ്മൂക്കയുടെ ഒരു ഫാന്‍ ഗേളാണ് എന്ന് വേണം പറയാന്‍.

കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഞാനും എന്റെ ബ്രദറും മമ്മൂക്കയുടെ ആരാധകരാണ്. പക്ഷെ എനിക്ക് ക്രിസ്റ്റഫര്‍ എന്ന സിനിമയിലാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഞാനതില്‍ ഏറെ എക്സൈറ്റഡായിരുന്നു. എനിക്ക് ആ ലൊക്കേഷനില്‍ എത്തുമ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. മമ്മൂക്ക അദ്ദേഹത്തിന്റെ കാരവാനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ തന്നെ ഞാന്‍ വാ തുറന്നങ്ങനെ നില്‍ക്കും,’ അമല പോള്‍ പറഞ്ഞു.


Content Highlight: Amala Paul Talks About The Question She Asked Mammootty On Location

Latest Stories

We use cookies to give you the best possible experience. Learn more