| Wednesday, 7th August 2024, 4:39 pm

എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തോട് പലരും പറഞ്ഞു: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരം കൂടെയാണ് അവര്‍. തന്നോട് ഒരു തെലുങ്ക് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് അമല. തന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നാണ് താരം പറയുന്നത്. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അമല പോള്‍.

‘തെലുങ്ക് സംവിധായകന്‍ പവന്‍ കുമാറിനൊപ്പം ഞാന്‍ ഒരു സീരീസ് ചെയ്തിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. ‘അമലയെ കുറിച്ച് ഒരുപാട് ആളുകള്‍ എന്നോട് പറഞ്ഞിരുന്നു. അമലയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഞാന്‍ കേട്ടത്. പക്ഷെ അമല വളരെ സ്വീറ്റ് പേഴ്‌സണ്‍ ആണ്. ഞാന്‍ കേട്ടതൊന്നും സത്യം ആയിരുന്നില്ലെന്ന് എനിക്ക് വര്‍ക്ക് ചെയ്തപ്പോഴാണ് മനസിലാകുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

നമ്മളോട് അടുത്ത് നില്‍ക്കുമ്പോഴാണ് ആളുകള്‍ക്ക് നമ്മളെ കുറിച്ച് മനസിലാകുന്നത്. ഒരാളെ എങ്ങനെ വേണമെങ്കിലും നമ്മള്‍ക്ക് ജഡ്ജ് ചെയ്യാന്‍ പറ്റും. നമ്മള്‍ ഒരാളെ ജഡ്ജ് ചെയ്യുന്നത് നമ്മളെ ജഡ്ജ് ചെയ്യുന്നതിന് തുല്യമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അമല പോള്‍ പറഞ്ഞു.


താന്‍ അഭിനയിച്ച മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ് എന്ന ചോദ്യത്തിനും അമല അഭിമുഖത്തില്‍ മറുപടി പറഞ്ഞു. തനിക്ക് എല്ലാ സിനിമകളും സ്പെഷ്യലാണെന്നും എല്ലാത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നുമാണ് അമല പോള്‍ പറയുന്നത്.

‘എന്റെ മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് എല്ലാം സ്‌പെഷ്യലാണ്. കാരണം എല്ലാ സിനിമകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഞാന്‍ ആകെ കുറച്ച് സിനിമകളല്ലേ മലയാളത്തില്‍ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെയാകാം, ആ സിനിമകളോടൊക്കെ എനിക്ക് അതിന്റേതായ ഒരു ഇഷ്ടമുണ്ട്.

റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചത് രേണുക ആയിട്ടാണ് അഭിനയിച്ചത്. അതും ലാലേട്ടന്റെ കൂടെ. പിന്നെയുള്ളത് ഒരു ഇന്ത്യന്‍ പ്രണയകഥയാണ്. ഇപ്പോഴും അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ആ സിനിമക്ക് ശേഷം എനിക്ക് അത് പോലെയൊന്ന് ചെയ്യാന്‍ സാധിച്ചിട്ടില്ല,’ അമല പോള്‍ പറഞ്ഞു.

Content Highlight: Amala Paul Talks About Pawan Kumar

We use cookies to give you the best possible experience. Learn more