Entertainment
അതൊരു മാജിക്കാണ്; ആ മലയാള സിനിമ പോലെയൊന്ന് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 21, 03:21 pm
Sunday, 21st July 2024, 8:51 pm

മലയാളത്തില്‍ കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയ വ്യക്തിയാണ് അമല പോള്‍. താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ആടുജീവിതം. ഇനി വരാനിരിക്കുന്നത് ആസിഫ് അലി നായകനായ ലെവല്‍ ക്രോസാണ്.

ഇപ്പോള്‍ താന്‍ അഭിനയിച്ച മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അമല പോള്‍. ലെവല്‍ ക്രോസിന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തനിക്ക് എല്ലാ സിനിമകളും സ്‌പെഷ്യലാണെന്നും എല്ലാത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നുമാണ് അമല പറയുന്നത്.

‘എന്റെ മലയാള സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ എനിക്ക് എല്ലാം സ്‌പെഷ്യലാണ്. എല്ലാത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അത് മാത്രമല്ല, കുറച്ച് സിനിമകളല്ലേ ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളു. ആ സിനിമകളോടൊക്കെ എനിക്ക് അതിന്റേതായ ഇഷ്ടമുണ്ട്. റണ്‍ ബേബി റണ്ണില്‍ ഞാന്‍ രേണുക എന്ന കഥാപാത്രമാണ് ചെയ്തത്. അത് ലാലേട്ടന്റെ കൂടെയാണ് അഭിനയിച്ചത്.

ALSO READ: ആ ഫഹദ് ചിത്രത്തില്‍ നായിക ആകേണ്ടിയിരുന്നത് ഞാന്‍; അദ്ദേഹം കഥ ആദ്യം പറഞ്ഞത് എന്നോട്: അമല പോള്‍

പിന്നെ ഒരു ഇന്ത്യന്‍ പ്രണയകഥ, ഇപ്പോഴും അതുപോലെ ഒരു സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിന് ശേഷം എനിക്ക് അത് പോലെയൊരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. അത് ഒരു മാജിക്കാണ്. ഓരോ സിനിമയും ഓരോ സമയത്തും കൊണ്ട് വരുന്ന മാജിക്കാണ് അത്. പിന്നെ ആടുജീവിതത്തിലെ സൈനു, അത് എന്നില്‍ നിന്ന് ഒരുപാട് വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. അങ്ങനെയൊരു കഥാപാത്രം ചെയ്യുമ്പോള്‍ വേറെ തന്നെയൊരു ത്രില്ലാണ്,’ അമല പോള്‍ പറഞ്ഞു.


Content Highlight: Amala Paul Talks About Oru Indian Pranayakatha