അവരും ഗര്‍ഭിണിയാണ്; എനിക്ക് ഏറ്റവും ഇന്‍സ്‌പെയറിങ്ങായി തോന്നിയ വ്യക്തി: അമല പോള്‍
Entertainment
അവരും ഗര്‍ഭിണിയാണ്; എനിക്ക് ഏറ്റവും ഇന്‍സ്‌പെയറിങ്ങായി തോന്നിയ വ്യക്തി: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st July 2024, 3:40 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരം കൂടെയാണ് അവര്‍. അമലയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു ആടുജീവിതം. ഇനി വരാനിരിക്കുന്ന സിനിമ ലെവല്‍ ക്രോസാണ്. ഈ രണ്ട് സിനിമകളുടെയും പ്രൊമോഷന് വേണ്ടി അമല ഒരുപാട് അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. ഗര്‍ഭിണി ആയിരിക്കെയാണ് താരം പ്രൊമോഷന് എത്തിയിരുന്നത്.

തനിക്ക് ഏറ്റവും പ്രചോദനം നല്‍കിയ വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് അമല പോള്‍. ഇപ്പോള്‍ നമ്പര്‍ വണ്ണായ താരമാണ് ദീപിക പദുക്കോണെന്നും തനിക്ക് അവരെ വളരെ ഇന്‍സ്‌പെയറിങ്ങായി തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ലെവല്‍ ക്രോസിന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമല പോള്‍.

‘ദീപിക പദുക്കോണ്‍ വളരെ ഇന്‍സ്‌പെയറിങ്ങായി എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ നമ്പര്‍ വണ്‍ ആയ ആക്ടറാണ്. അവരും ഗര്‍ഭിണിയാണ്. കരിയറിന് വേണ്ടി അവര്‍ പേഴ്‌സണല്‍ ലൈഫ് സ്റ്റോപ്പ് ചെയ്യുന്നില്ല. അതും ഇതും കൂടെ അവര്‍ ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അതിന് മുമ്പും അങ്ങനെയുള്ള നായികമാര്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് പറയാന്‍ മലയാളത്തില്‍ നിന്ന് ആരെയും ഓര്‍മ വരുന്നില്ല.

ALSO READ: അന്ന് എല്ലാവരും പരിഹസിച്ചു, മുൻവിധികളെ പൊളിക്കണമെന്നുണ്ടായിരുന്നു, ആ ചിത്രത്തിലൂടെ അത് സാധിച്ചു: നീരജ് മാധവ്

ഇപ്പോള്‍ ഞാന്‍ കടന്ന് പോകുന്ന സാഹചര്യത്തില്‍ ആരാണ് എന്നെ ഏറ്റവും ഇന്‍സ്‌പെയര്‍ ചെയ്യുന്നത് എന്നതിന് അനുസരിച്ചാണ് ഇത്. നമ്മളുടെ ഫേസുകള്‍ മാറി കൊണ്ടിരിക്കുവല്ലോ. ആ സമയത്ത് ആരാണോ നമ്മളെ ഇന്‍സ്‌പെയര്‍ ചെയ്യുന്നത് അവരെ ഫോളോ ചെയ്യുകയാണ്. ഞാന്‍ അവരെ ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവരുടെ അപ്‌ഡേറ്റ്‌സൊക്കെ അറിയാറുണ്ട്. നമ്മളൊന്ന് ഡൗണായി ഇരിക്കുമ്പോള്‍ അവരും ഇത് ചെയ്യുന്നുണ്ടല്ലോ, അപ്പോള്‍ എന്തുകൊണ്ട് എനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് മോട്ടിവേഷനുണ്ട്,’ അമല പോള്‍ പറഞ്ഞു.


Content Highlight: Amala Paul Talks About Deepika Padukone