സിനിമാ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കാന്‍ മടിയുള്ള ആളാണ് താനെന്ന് നടി അമല പോള്‍. ഒരു തരത്തില്‍ അതിനെ മടിയെന്ന് പറയാന്‍ പറ്റില്ലെന്നും അമല പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്്.
നമ്മള്‍ ഒരു സിനിമ ചെയ്തുകഴിഞ്ഞിട്ട് അടുത്ത സിനിമയിലേക്ക് പോകുകയാണ്. നമ്മള്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ വളരെ കമ്മിറ്റഡ് ആണ്. അപ്പോള്‍ വേറൊരു ലോകത്തിലാണ് നമ്മള്‍. ചില കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഫാമിലിയിലുള്ളവരുമായി പോലും കോണ്‍ടാക്ട് വെക്കില്ല. ഞാന്‍ കംപ്ലീറ്റ് ഡിസ്‌കണക്ടഡ് ആവും. ആ ഒരു ഫേസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും വീണ്ടും വരിക എന്നൊക്കെ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഞാന്‍ ഒരു ആക്ടറാണ്, ഏറ്റവും ഒടുവില്‍ എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്. അല്ലാതെ പ്രൊമോഷനിലൂടെയല്ല എന്നാണ് ഞാന്‍ കരുതുന്നത്. പ്രൊമോഷന്‍ നടത്താന്‍ മാര്‍ക്കറ്റിംഗ് ടീമുണ്ട്, പി.ആര്‍.ഒ ഉണ്ട്, പിന്നെ എന്തിനാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഉയര്‍ച്ചക്ക് നമ്മളും വര്‍ക്ക് ചെയ്യണം അത് സത്യമാണ്.
എന്നാല്‍ അതിനൊക്കെ ഒരു പരിധിയുണ്ട്. ഓടിനടന്ന് ഇങ്ങനെ പ്രൊമോഷന്‍ ചെയ്യുന്നതില്‍ ഞാന്‍ ഒട്ടും തന്നെ കംഫര്‍ട്ടബിളല്ല. നിങ്ങള്‍ കാന്താര സിനിമ തന്നെ എടുത്ത് നോക്കു, ഒരു പ്രൊമോഷനും അവര്‍ നടത്തിയിരുന്നില്ല. പക്ഷെ അവസാനം സിനിമ വലിയ വിജയമായിരുന്നല്ലോ. സിനിമ നല്ലതാണെങ്കില്‍ പ്രൊമോഷന്റെ ആവശ്യമില്ല. അത് ജനങ്ങളിലേക്ക് ഉറപ്പായും എത്തും.
അത് നമ്മള്‍ പലതവണയായി തിരിച്ചറിഞ്ഞ കാര്യമാണ്. ഒരു സിനിമ നല്ലതല്ലെങ്കില്‍ നിങ്ങള്‍ എത്ര പ്രൊമോട്ട് ചെയ്താലും അത് വിജയിക്കില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ മാത്രം പ്രൊമോട്ട് ചെയ്ത് സിനിമ വിജയപ്പിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,’ അമല പോള്‍ പറഞ്ഞു.
വിവേക് സംവിധാനം ചെയ്ത് ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തിയ ടീച്ചറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മഞ്ജു പിള്ള, ഹക്കിം ഷാ, ചെമ്പന്‍ വിനോദ് തുടങ്ങിയരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സമകാലിക പ്രസക്തമായ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര അഭിപ്രായമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
content hihlight: amala paul talks about cinema promotions