മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം.
ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഏഴ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. വന്‍ താരനിര ചടങ്ങില്‍ പങ്കടുത്തിരുന്നു. നജീബിന്റെ ജീവിത കഥയാണ് ആടുജീവിതം.
ചിത്രത്തിൽ നജീബിന്റെ സൈനുവായി എത്തുന്നത് അമല പോളാണ്. കാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അമല താൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ്. നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അമല പോൾ.
തിരക്കഥകൾ വായിച്ചിട്ടാണ് താൻ സിനിമകൾ തെരഞ്ഞെടുക്കാറുള്ളതെന്ന് അമല പോൾ പറയുന്നു. ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അമല പോൾ.
‘തിരക്കഥകൾ വായിച്ചാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ചില കഥകൾ അഞ്ചു മിനിറ്റ് കേൾക്കുമ്പോൾത്തന്നെ അത് എനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാകാറുണ്ട്. ടീച്ചർ സിനിമ വൈകാരികമായി വലിയൊരു യാത്രയായിരുന്നു. കടാവർ സിനിമ ചെയ്യാനായി ഒരുപാട് ഗവേഷണം നടത്തി. പൊലീസ് സർജൻ്റെ വേഷമാണ് സിനിമയിൽ ചെയ്തത്. അതിനായി സർജന്മാരുടെ ജോലി നിരീക്ഷിച്ചു.
ആടൈ സിനിമ ചെയ്യുന്ന സമയത്ത് ആദ്യംതന്നെ സംവിധായകനോട് പറഞ്ഞിരുന്നു, ടീമിനൊപ്പം കുറച്ച് യാത്ര ചെയ്യണമെന്ന്. അതിനിടയിൽ എനിക്ക് പറ്റില്ലെന്ന് തോന്നിയാൽ നോ പറയുമെന്ന് അറിയിച്ചിരുന്നു.
ആ സിനിമയുടെ കഥയിലാണ് നഗ്നതയുള്ളത്. സിനിമയിൽ അല്ല. ഞാനാ സിനിമയിൽ നഗ്നത കാണിച്ചിട്ടില്ല. ആടൈയിലെ കഥാപാത്രമാകാൻ കോസ്റ്റ്യൂം- മേക്കപ്പ് ഡിപ്പാർട്ട്മെന്റ് വലിയ പങ്കുവഹിച്ചിട്ടുണ്ട്,’അമല പോൾ പറയുന്നു.
Content Highlight: Amala Paul Talk About Her Script Selections