മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ നജീബായി പൃഥ്വിരാജ് എത്തുമ്പോൾ സൈനുവായി എത്തുന്നത് അമല പോളാണ്.
മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി ഒരുക്കുന്ന ചിത്രത്തിൽ നജീബായി പൃഥ്വിരാജ് എത്തുമ്പോൾ സൈനുവായി എത്തുന്നത് അമല പോളാണ്.
കാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് അമല പോൾ. മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള അമല ആടുജീവിതത്തിലൂടെ വീണ്ടും ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. സംവിധായകൻ ബ്ലെസിയെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ.
സിനിമയ്ക്ക് വേണ്ടി ഏതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സംവിധായകനാണ് ബ്ലെസിയെന്നും അദ്ദേഹം ശരിക്കും ഒരു അത്ഭുതമാണെന്നും അമല പറയുന്നു. തനിക്ക് അദ്ദേഹത്തെ പൂർണമായി ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും അമല റേഡിയോ മാംഗോയോട് പറഞ്ഞു.
‘അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോഴാണ് മനസിലാവുക. ബ്ലെസി സാർ ഒരു ജീനിയസാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ജയരാജ് സാർ പറഞ്ഞിരുന്നു, ബ്ലെസി സാർ ഒരു അത്ഭുതമാണെന്ന്. ശരിക്കും അദ്ദേഹം ഒരു അത്ഭുതം തന്നെയാണ്. എനിക്കത് ഉൾകൊള്ളാൻ മാത്രമുള്ള കപ്പാസിറ്റിയുണ്ടെന്ന് തോന്നുന്നില്ല.
ബ്ലെസി സാർ പറയുന്ന അത്രയും ഡെപ്ത്തിൽ നമുക്ക് പെർഫോം ചെയ്യാൻ പറ്റി കഴിഞ്ഞാൽ അതൊരു വലിയ കാര്യമാണ്.
എനിക്ക് തോന്നുന്നത് ലാലേട്ടനും മമ്മൂക്കയുമൊക്കെ അതായിരിക്കും ചെയ്തിട്ടുണ്ടാവുക. അത്രയും ആത്മാർത്ഥമായാണ് എല്ലാ ടെക്നീഷ്യൻമാരും വർക്ക് ചെയ്യുന്നത്.
റസൂൽക്ക ഒരു ഓസ്കാർ വിന്നറാണ്. ഓരോ സീൻ എടുക്കുമ്പോഴും അത്രയും നിശബ്ദതയായിരിക്കും. ഒന്ന് രണ്ട് കിലോമീറ്റർ ദൂരത്ത് തന്നെ എന്തെങ്കിലും ശബ്‌ദം വന്നാൽ മൈക്കത് പിടിച്ചെടുക്കും. ആ സൈലന്റ്സ് വരുന്ന വരെ അദ്ദേഹം ഷൂട്ട് ചെയ്യില്ല. അഭിനേതാക്കളെല്ലാവരും അവരുടെ പൊസിഷനിൽ തയ്യാറായിരിക്കും.
അത്രയും സമയം നമ്മൾ നിൽക്കണം. ഒന്നിനും കോംപ്രമൈസ് ചെയ്യുന്ന ഒരാളല്ല ബ്ലെസി സാർ. വേണ്ടത് കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നൊരു അന്യൻ പുറത്തേക്ക് വരും. ഞാൻ അതൊക്കെ കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്,’അമല പോൾ പറയുന്നു.
Content Highlight: Amala Paul Talk About Blessy’s Direction