തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി തട്ടിപ്പ് നടത്തിയയെന്ന വിഷയത്തില്‍ ചലച്ചിത്ര താരം അമലാ പോള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൃത്രിമ രേഖ നല്‍കിയതായി കണ്ടെത്തല്‍. നികുതി തട്ടിപ്പില്‍ നിന്നു രക്ഷപ്പെടാനായി താരം വ്യാജ രേഖയാണുണ്ടാക്കിയതെന്ന് മാതൃഭൂമി ന്യാസാണ് റിപ്പോര്‍ട്ട ചെയ്തത്.
ഒരാഴ്ചയ്ക്ക് മുമ്പ് മാത്രമാണ് അമലാപോള്‍ പുതുച്ചേരിയില്‍ വാടകച്ചീട്ടുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമല നല്‍കിയ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും വിശദീകരണം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.
എ ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റ് 3 നായിരുന്നു. എന്നാല്‍ വാടകച്ചീട്ട് ഉണ്ടാക്കിയത് കഴിഞ്ഞയാഴ്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കുള്ളില്‍ കൃത്യമായ വിശദീകരണം നല്‍കുകയോ നികുതി അടക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.
നേരത്തെ കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്‌ട്രേഷന്‍ ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചും താരം രംത്തെത്തിയിരുന്നു. ഇന്ത്യയില്‍ പൗരത്വമുള്ള നിലയില്‍ തനിക്ക് രാജ്യത്ത് എവിടെ നിന്നും സ്വത്ത് സമ്പാദിക്കാമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
നിയമവിരുദ്ധമായി അധികൃതര്‍ പോലും ഒന്നും കണ്ടെത്താത്ത കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്നും അമല പറയുന്നു. കേരളത്തിലെ പണത്തിന്റെ മൂല്യമല്ലേ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതെന്നും താരം പറഞ്ഞിരുന്നു. ിതിനു പിന്നാലെ തെളിവായി സമര്‍പ്പിച്ച രേഖയാണ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വാര്‍ത്ത വരുന്നത്.