| Thursday, 20th June 2013, 11:07 am

അമല ഇനി തമിഴ് പേസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായിട്ടും മലയാളിയായ അമല പോള്‍ ഇതുവരെ തമിഴില്‍ സ്വന്തം ശബ്ദത്തില്‍ സംസാരിച്ചിട്ടില്ല. എന്നാല്‍ ഇളയദളപതി വിജയ്‌യുടെ നായികയായി താരണറാണിയുടെ സിംഹാസനത്തിലേക്ക് ഒറ്റക്കുതിപ്പിലെത്തിയ അമല ഇനി തമിഴും പേസും.

വിജയ്‌യുടെ തലൈവയില്‍ അമല സ്വന്തം ശബ്ദത്തിലാണ് സംസാരിക്കുന്നത്. തലൈവയുടെ ഡബ്ബിങ് ജോലികള്‍ കഴിഞ്ഞു. അമല തരക്കേടില്ലാതെ തമിഴ് സംസാരിക്കുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.[]

തമിഴില്‍ ആദ്യമായി ഡബ്ബ് ചെയ്തതിന്റെ സന്തോഷത്തിലാണ് അമല ഇപ്പോള്‍. പോരാത്തതിന് നായകനായി എത്തുന്നത് വിജയ്‌യും. പുതിയ ചിത്രത്തോടെ അമലയുടെ താരമൂല്യം കുതിച്ചുയര്‍ന്നെന്നാണ് അറിയുന്നത്.

തമിഴിലെ പ്രമുഖ സംവിധായകര്‍ക്കും നായകര്‍ക്കുമെല്ലാം ഇപ്പോള്‍ നായികയായി അമലയെ മതിയത്രേ. മൈന എന്ന ചിത്രത്തിലൂടെയാണ് അമല സിനിമയില്‍ സജീവമാകുന്നത്. അതിന് ശേഷം വമ്പന്‍ പ്രൊജക്ടുകളാണ് അമലയെ തേടിയെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more