Advertisement
Movie Day
വസ്ത്രമില്ലാതെയല്ല ഞാന്‍ ആ സീനില്‍ അഭിനയിച്ചത്, ആളുകള്‍ അങ്ങനെ കരുതിയിട്ടുണ്ടോ എന്നറിയില്ല: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 16, 08:20 am
Saturday, 16th March 2024, 1:50 pm

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ്, അമല പോള്‍ എന്നിവര്‍ പ്രധാനകഥാപാത്രത്തിലെത്തുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൈനുവായാണ് അമല പോള്‍ എത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അമല പോള്‍ മലയാളത്തില്‍ വീണ്ടും എത്തുന്നത്.

ശക്തമായ കഥാപാത്രങ്ങളെ വളരെ അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു നടിയാണ് അമല. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു താരം. പലരും ചെയ്യാന്‍ മടിക്കുന്ന ചില കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അമല. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് ചലഞ്ചിങ് ആണെന്നാണ് താരം പറയുന്നത്.

2019 ല്‍ തമിഴില്‍ പുറത്തിറങ്ങിയ ആടൈ എന്ന ചിത്രത്തിലെ കാമിനി അത്തരത്തിലൊരു കഥാപാത്രമായിരുന്നെന്നും ആ കഥാപാത്രത്തിലേക്ക് അത്ര എളുപ്പത്തില്‍ അല്ല താന്‍ എത്തിയതെന്നും അമല പറയുന്നു. വിവസ്ത്രയായി അഭിനയിക്കേണ്ട ചില രംഗങ്ങള്‍ ആ സിനിമയിലുണ്ടെന്നും പലരും ഇപ്പോഴും കരുതിയിരിക്കുന്നത് താന്‍ വസ്ത്രമില്ലാതെ അഭിനയിക്കുകയായിരുന്നു എന്നാണെന്നും താരം പറഞ്ഞു.

അത്തരത്തിലൊരു സീന്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

‘ ആ സിനിമ ചെയ്യാമെന്ന് തീരുമാനിക്കാന്‍ ഒരുപാട് സമയമെടുത്തു. എന്നെ സംബന്ധിച്ച് ട്രസ്റ്റ് ഫാക്ടര്‍ പ്രധാനമാണ്. ഈ പടം ചെയ്യുമ്പോള്‍ എന്നെ അത് എങ്ങനെയാണ് ബാധിക്കുക, എന്നെ എങ്ങനെയാണ് അവര്‍  കാണിക്കുക എന്നതിനെ സംബന്ധിച്ചൊക്കെ ഞാന്‍ വ്യക്തത വരുത്തിയിരുന്നു.

ഈ സിനിമ അവര്‍ എങ്ങനെയാണ് എടുക്കാന്‍ പോകുന്നത് എന്നതില്‍ എനിക്ക് വ്യക്തത വേണമായിരുന്നു. നേക്കഡ് ഫിലിം എന്നതല്ല കോണ്‍സപ്റ്റ് എന്ന് മനസിലായി. അതിന് പിന്നില്‍ വേറേയും കാര്യങ്ങളുണ്ട്.

സ്റ്റോറി നരേറ്റ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് വ്യക്തമായ ധാരണ സിനിമയെ കുറിച്ചും ആ സീനിനെ കുറിച്ചുമൊക്ക ഉണ്ടെന്ന് എനിക്ക് മനസിലായി.

മനോഹരമായ ഒരു ഷോട്ടാണ് അത്. ടെക്‌നോളജി ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്. ടെക്‌നിക്കലി പറഞ്ഞാല്‍ ഷൂട്ട് ചെയ്യുമ്പോള്‍ നമ്മുടെ ബോഡി കവേര്‍ഡ് ആയിരിക്കും. അതിനുള്ള എല്ലാ എലമെന്റ്‌സും അവിടെ ഉണ്ടാകും. അത് എനിക്ക് ഭയങ്കര ബ്രില്യന്റായി തോന്നി. ഇതെല്ലാം ഒരു ആര്‍ടിസ്റ്റിക് പ്രോസസ് ആണല്ലോ.

ഷൂട്ടിന് മുന്‍പ് അവര്‍ക്കൊപ്പം ഞാന്‍ രണ്ട് മാസത്തോളം ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഗ്രൂപ്പായി. കുറേ സ്ഥലങ്ങളില്‍ പോയി. വളരെ അടുപ്പം എല്ലാവരുമായി ഉണ്ടായി. അതുപോലെ സിനിമയ്ക്ക് വേണ്ട കോസ്റ്റിയൂമുകളെല്ലാം എടുത്തത് ഞങ്ങള്‍ ഒരുമിച്ചാണ്. വളരെ യങ് ക്രൂ ആണ്.

അവരുമായി സൗഹൃദം ഉണ്ടായി, അവരില്‍ ഒരു വിശ്വാസം വന്നതിന് ശേഷമാണ് ഷൂട്ട് ചെയ്യാന്‍ പോയത്. പിന്നെ ഞാന്‍ ആ സിനിമയില്‍ നേക്കഡ് ആയിട്ടൊന്നുമല്ല അഭിനയിച്ചത്. ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല.

ഒരുപാട് ടെക്‌നിക്കല്‍ സപ്പോര്‍ട്ടോടെയാണ് ആ സീന്‍ ചെയ്തത്. സ്‌കിന്‍ കളര്‍ ഷോട്ട്‌സും മറ്റു വസ്ത്രവും ധരിച്ചിരുന്നു. ഇത്തരം സമയങ്ങളില്‍ നമുക്ക് കോണ്‍ഫിഡന്‍സ് പ്രധാനമാണ്. പ്രത്യേകിച്ച് ഒരു സ്ത്രീ ആകുമ്പോള്‍. നമ്മുടെ വലിയൊരു കോണ്‍ഫിഡന്‍സ് ഫാക്ടറാണ് നമ്മുടെ മുടി വസ്ത്രങ്ങള്‍ ഇതെല്ലാം. ആ രീതിയില്‍ വളരെ കോണ്‍ഫിഡന്റായി തന്നെയാണ് ആ സീനുകള്‍ എല്ലാം ചെയ്തത്. പിന്നെ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം അത്യാവശ്യമാണ്,’ അമല പോള്‍ പറഞ്ഞു.

Content Highlight: Amala Paul about the Nude Scenes of aadai movie and shoot