'ആ വീഡിയോ കാണാന്‍ ഞാന്‍ കാത്തരിക്കുകയായിരുന്നു, എന്നാല്‍...'; തമിഴകത്തെ ഞെട്ടിച്ച സുചിലീക്ക്‌സിലെ തന്റെ സ്വകാര്യ വീഡിയോയെ കുറിച്ച് അമലപോള്‍ പ്രതികരിക്കുന്നു
Daily News
'ആ വീഡിയോ കാണാന്‍ ഞാന്‍ കാത്തരിക്കുകയായിരുന്നു, എന്നാല്‍...'; തമിഴകത്തെ ഞെട്ടിച്ച സുചിലീക്ക്‌സിലെ തന്റെ സ്വകാര്യ വീഡിയോയെ കുറിച്ച് അമലപോള്‍ പ്രതികരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 11:55 pm

ചെന്നൈ: തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചതായിരുന്നു സുചിലീക്ക്‌സ്. ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിലീക്കസ് പുറത്തുവിട്ടവയില്‍ ഉണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സുചിയുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുകയും ചെയ്തു. സുചിലീക്ക്‌സില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നാണ് നടി അമല പോളിന്റേത്.


Also Read: ‘കണ്ടാല്‍ അടിവസ്ത്രം പോലുണ്ട്, ഇത് ധരിച്ചെങ്ങനെ വീട്ടില്‍ പോകും’; പ്രിയങ്കയ്ക്കും ഫാത്തിമയ്ക്കും പിന്നാലെ ദീപികയേയും മര്യാദ പഠിപ്പിച്ച് സോഷ്യല്‍ മീഡിയ


എന്നാല്‍ ആ സമയത്തൊന്നും അമല ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ ആദ്യമായി സുചി ലീക്ക്‌സില്‍ തന്റെ പേരു വന്നതിനെക്കുറിച്ച് അമല പ്രതികരിച്ചിരിക്കുകയാണ്. ഒരു തമിഴ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അമല ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

“”ഞായറാഴ്ച എന്റെ ഒരു വിഡിയോ പുറത്തുവിടുമെന്ന് ഞാന്‍ കേട്ടു. ആ വിഡിയോ കാണാന്‍ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടിവേറ്റായി. ആ വിഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് വിഷമമുണ്ടായി.”” ഇതായിരുന്നു അമലയുടെ പ്രതികരണം.


Don”t Miss: വില്ലനായി അപരന്‍; പരാതിയുമായി ഫഹദ് ഫാസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍


വിവാഹ മോചനം നേടിയ അമല ഇപ്പോള്‍ സിനിമകളുടെ തിരക്കിലാണ്. അമലയുടെ മലയാളം ചിത്രം “അച്ചായന്‍” പുറത്തിറങ്ങി ഇയ്യിടെയാണ്. ചിത്രം പരാജയമായിരുന്നു പക്ഷെ. തമിഴില്‍ ധനുഷ് നായകനായ “വി.ഐ.പി 2” വാണ് അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.