Film News
'ഞാനാ സിനിമയിൽ നഗ്നത കാണിച്ചിട്ടില്ല; കഥാപാത്രമാകാൻ കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റ് വലിയ പങ്കുവഹിച്ചിട്ടുണ്ട്'
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നജീബിന്റെ സൈനുവായി വേഷമിടുന്നത് തെന്നിന്ത്യൻ താരം അമല പോളാണ്.
താൻ തിരക്കഥകൾ വായിച്ചിട്ടാണ് സിനിമ തെരഞ്ഞെടുക്കുന്നതെന്ന് പറയുകയാണ് അമല പോൾ. ചില കഥകൾ അഞ്ചു മിനുട്ട് കേൾക്കുമ്പോൾത്തന്നെ തനിക്ക് പറ്റിയതല്ലെന്ന് മനസിലാകാറുണ്ടെന്നും അമല പറഞ്ഞു. ടീച്ചർ സിനിമ വൈകാരികമായ ഒരു യാത്രയായിരുന്നെന്നും കടാവർ സിനിമ ചെയ്യാനായി ഒരുപാട് ഗവേഷണം നടത്തിയെന്നും അമല പറയുന്നുണ്ട്.
ആടൈയിലെ കഥാപാത്രമാകാൻ കോസ്റ്റ്യൂം- മേക്കപ്പ് ഡിപ്പാർട്ട്മെന്റ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അമല പോൾ ദേശാഭിമാനിയുടെ വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘തിരക്കഥകൾ വായിച്ചാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ചില കഥകൾ അഞ്ചു മിനുട്ട് കേൾക്കുമ്പോൾത്തന്നെ അത് എനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാകാറുണ്ട്. ടീച്ചർ സിനിമ വൈകാരികമായി വലിയൊരു യാത്രയായിരുന്നു. കടാവർ സിനിമ ചെയ്യാനായി ഒരുപാട് ഗവേഷണം നടത്തി. പൊലീസ് സർജൻ്റെ വേഷമാണ് സിനിമയിൽ ചെയ്തത്. അതിനായി സർജന്മാരുടെ ജോലി നിരീക്ഷിച്ചു.
ആടൈ സിനിമ ചെയ്യുന്ന സമയത്ത് ആദ്യം തന്നെ സംവിധായകനോട് പറഞ്ഞിരുന്നു, ടീമിനൊപ്പം കുറച്ച് യാത്ര ചെയ്യണമെന്ന്. അതിനിടയിൽ എനിക്ക് പറ്റില്ലെന്ന് തോന്നിയാൽ നോ പറയുമെന്ന് അറിയിച്ചിരുന്നു.
ആ സിനിമയുടെ കഥയിലാണ് നഗ്നതയുള്ളത്. സിനിമയിൽ അല്ല. ഞാനാ സിനിമയിൽ നഗ്നത കാണിച്ചിട്ടില്ല. ആടൈയിലെ കഥാപാത്രമാകാൻ കോസ്റ്റ്യൂം- മേക്കപ്പ് ഡിപ്പാർട്ട്മെന്റ് വലിയ പങ്കുവഹിച്ചിട്ടുണ്ട്,’അമല പോൾ പറയുന്നു.
അതേസമയം 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് എഴുതുകയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങിനുമൊടുവില്‍ ആടുജീവിതം റിലീസിന് തയാറെടുക്കുകയാണ്. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവലുകളില്‍ ഒന്നായ ആടുജീവിതം സിനിമാരൂപത്തില്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
Content Highlight: Amala paul about her costume in aadai movie