Entertainment news
എനിക്ക് സിനിമാ പശ്ചാത്തലം ഒന്നുമില്ല; മെന്റർ ആയും ആരുമില്ല: അമല പോൾ
മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.
ഏഴ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. നജീബിന്റെ ജീവിത കഥയാണ് ആടുജീവിതം. ചിത്രത്തിൽ നജീബിന്റെ നായികയായ സൈനു എന്ന കഥാപാത്രം ചെയ്യുന്നത് തെന്നിന്ത്യൻ താരം അമല പോളാണ്. തന്റെ കുടുംബ സാഹചര്യത്തെക്കുറിച്ചും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് അമല പോൾ.
താൻ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള ഒരാളാണെന്നും സിനിമാ പശ്ചാത്തലം ഒന്നുമില്ലെന്നും അമല പറഞ്ഞു. തനിക്ക് മെന്റർമാർ ഒന്നും ഇല്ലായിരുന്നെന്നും വീഴ്ചയിൽ നിന്നുമുള്ള അനുഭവങ്ങളിൽ നിന്നുമാണ് പഠിച്ചതെന്നും അമല കൂട്ടിച്ചേർത്തു.
വീഴ്ച ഉണ്ടാകുമ്പോൾ ഒരു വിജയവും ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അമല പറയുന്നുണ്ട്. യാത്ര ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകൾ കഥാപാത്രങ്ങളെ സ്വാധീനിക്കാറുണ്ടെന്നും അമല ദേശാഭിമാനിയുടെ വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാനൊരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള ആളാണ്. സിനിമ പശ്ചാത്തലം ഒന്നുമില്ല. മെന്റർമാരും ഉണ്ടായിരുന്നില്ല. വീഴ്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ് പഠിച്ചത്. വീഴ്ചകൾ എനിക്കിഷ്ടമാണ്. വീഴ്ച ഉണ്ടാകുമ്പോൾ ഒരു വിജയവും ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. യാത്ര ചെയ്യാൻ ഇഷ്ടമാണ്. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകൾ കഥാപാത്രങ്ങളെ സ്വാധീനിക്കാറുണ്ട്,’ അമല പോൾ പറഞ്ഞു.
മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.എ. ആർ റഹ്മനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടി സൗണ്ട് മിക്‌സിങ് നിര്‍വഹിക്കുന്നു. സുനില്‍ കെ.എസാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
Content Highlight: Amala paul about her cinema background