കുറേ നാളുകള്‍ക്ക് ശേഷം എന്റെ നല്ലൊരു പെര്‍ഫോമന്‍സ് കണ്ടെന്നായിരുന്നു പറഞ്ഞത്; ഒരേ റോളുകള്‍ കണ്ട് ബോറടിച്ചുകാണും: അമല പോള്‍
Movie Day
കുറേ നാളുകള്‍ക്ക് ശേഷം എന്റെ നല്ലൊരു പെര്‍ഫോമന്‍സ് കണ്ടെന്നായിരുന്നു പറഞ്ഞത്; ഒരേ റോളുകള്‍ കണ്ട് ബോറടിച്ചുകാണും: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th July 2024, 12:43 pm

അമലപോള്‍, ആസിഫ് അലി, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളായി അര്‍ഫാസ് സംവിധാനം ചെയ്ത ലെവല്‍ക്രോസ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലാണ് ചിത്രത്തില്‍ അമല പോള്‍ എത്തിയിരിക്കുന്നത്.

അമലയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലെവല്‍ക്രോസിലെ ചേതലിയെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ലെവല്‍ക്രോസിനെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന റെസ്‌പോണ്‍സുകളെ കുറിച്ചും കുറേനാളായി താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരേ ടൈപ്പ് കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പേളി മാണി ഷോയില്‍ അമല പോള്‍. സംവിധായകന്‍ അര്‍ഫാസിനെ കുറിച്ചും അമല അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

14 വര്‍ഷത്തെ ഹാര്‍ഡ് വര്‍ക്കിന് ശേഷമാണ് അര്‍ഫാസിന് ഒരു ഡെബ്യൂ കിട്ടിയിരിക്കുന്നത്. ഈ സക്‌സസിന് അദ്ദേഹം അര്‍ഹനാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ നേരിടുന്ന ചില ചാലഞ്ചുകള്‍ ഉണ്ട്. ചിലര്‍ക്ക് ക്ലാരിറ്റി ഉണ്ടാവില്ല. ക്ലാരിറ്റി ഉള്ളവര്‍ക്ക് അത് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റില്ല.

എന്നാല്‍ അര്‍ഫാസ് കഥ പറഞ്ഞവിധമാണെങ്കിലും അദ്ദേഹത്തിന്റെ വിഷനാണെങ്കിലും മേക്കിങ് സ്റ്റൈല്‍ ആണെങ്കിലും മനോഹരമായി അത് കണ്‍വേ ചെയ്യും. ആളുടെ ക്ലാരിറ്റി ഭയങ്കരമാണ്.

സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ശരിക്കും ഭയങ്കര കണ്‍ഫ്യൂഷനാണ്. എനിക്ക് കൂടുതല്‍ പറയാന്‍ സാധിക്കില്ല. കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. കഥാപാത്രം എനിക്ക് ചാലഞ്ചിങ് ആയിരുന്നു.

അര്‍ഫാസിന് എന്റെ ബെസ്റ്റ് വേണമായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷമാണ് അമലയില്‍ നിന്നും ഇത്രയും നല്ല പെര്‍ഫോമന്‍സ് കാണുന്നതെന്ന് ആളുകള്‍ പറഞ്ഞു കേട്ടു. ത്രില്ലര്‍ ഫിലിമില്‍ ഒരേ ഴോണറില്‍ എന്നെ കണ്ട് ആളുകളും ഞാനും ബോറടിച്ചു.

ഈ ഫിലിമില്‍ എനിക്ക് മള്‍ട്ടിപ്പിള്‍ ഷേഡാണ്. അതില്‍ സന്തോഷമുണ്ട്. അതിന്റെ ക്രഡിറ്റ് അര്‍ഫാസിനാണ്. പുള്ളി നല്ലോണം ഞങ്ങളെ എല്ലാവരേയും പിഴിഞ്ഞെടുത്തിട്ടുണ്ട്. പിന്നെ ജീത്തു ജോസഫിന്റെ സ്‌കൂള്‍ ഓഫ് ത്രില്ലറില്‍ നിന്ന് വരുന്ന ആളാണല്ലോ അര്‍ഫാസ്. അത് അദ്ദേഹത്തിന്റെ വര്‍ക്കില്‍ ഉണ്ടാകും,’ അമല പറഞ്ഞു.

തിയേറ്ററിലെ റെസ്‌പോണ്‍സ് ഭയങ്കരമായ സന്തോഷം തന്നെന്നും ഇതൊരു സ്ലോ പേസാണെന്നും ഒ.ടി.ടി ഫിലിമാണെന്നുമൊക്കെ ചിലര്‍ പറഞ്ഞെങ്കിലും ആള്‍ക്കാര്‍ എന്‍ജോയ് ചെയ്യുന്നത് കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നിയെന്നും അമല അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Amala paul About Her Best Performed Movie and Level Cross