അദ്ദേഹത്തിന്റെ സംസാരം കേട്ട് ആ പടം വിട്ടിരുന്നെങ്കിൽ എനിക്ക് വലിയ നഷ്ടമായേനെ: അമല പോൾ
Entertainment
അദ്ദേഹത്തിന്റെ സംസാരം കേട്ട് ആ പടം വിട്ടിരുന്നെങ്കിൽ എനിക്ക് വലിയ നഷ്ടമായേനെ: അമല പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th October 2024, 1:11 pm

മലയാളത്തില്‍ കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയ വ്യക്തിയാണ് അമല പോള്‍. ഈ വർഷമിറങ്ങി വലിയ ശ്രദ്ധ നേടിയ ആടുജീവിതത്തിലും ലെവൽ ക്രോസിലും നായികയായി എത്തിയത് അമല പോളായിരുന്നു.

തമിഴിൽ അമല ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു രാക്ഷസൻ. തമിഴിൽ ഇറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ക്രൈം ത്രില്ലർ ചിത്രമായിരുന്നു രാക്ഷസൻ. റാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാൽ ആയിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. ത്രില്ലർ സിനിമകളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് രാക്ഷസൻ. ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

രാക്ഷസന്റെ കഥ ആദ്യമായി കേട്ടപ്പോൾ തനിക്ക് വർക്ക് ആയില്ലെന്നും ഒട്ടും താത്പര്യം ഇല്ലാത്ത പോലെയാണ് സംവിധായകൻ തന്നോട് കഥ പറഞ്ഞതെന്നും അമല പറയുന്നു. എന്നാൽ അത് സംവിധായകൻ റാമിന്റെ രീതിയാണെന്ന് പറഞ്ഞ് കഥ ശരിക്കും മനസിലാക്കി തന്നത് നടൻ വിഷ്ണു വിശാലാണെന്നും അമല പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അമല.

‘രാക്ഷസന്റെ സംവിധായകൻ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ എനിക്കത് ഒട്ടും വർക്ക്‌ ആയില്ല. എനിക്ക് തോന്നിയത് പുള്ളിക്ക് എന്തോ പറയാൻ താത്പര്യം ഇല്ലായെന്നാണ്. കാരണം അങ്ങനെയാണ് പറയുന്നത്. എന്ന് കരുതി ആ പടം ഞാൻ വിട്ടിരുന്നെങ്കിലോ.

വിഷ്ണു വിശാലാണ് എന്നെ കൺവിൻസ് ചെയ്തത്. വിഷ്ണു പറഞ്ഞു, സംവിധായകൻ റാം അങ്ങനെ തന്നെയാണ്. നല്ല ഷൈയാണ്, ഇൻട്രോവേർട്ടഡാണ് പക്ഷെ നീ എന്നെ വിശ്വസിക്കണമെന്ന്. സത്യത്തിൽ വിഷ്ണുവാണ് എനിക്ക് കഥ പറഞ്ഞ് തന്നത്.

പക്ഷെ അത് ഏത്‌ രീതിയിലാണ് സിനിമയായി മാറിയത്. അത് ഒഴിവാക്കിയിരുന്നെങ്കിൽ ഏറ്റവും വലിയ മിസ്‌ ആയേനെ. ആ ഒരു കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ പോയപ്പോൾ അവിടുത്തെ ഒരു കുട്ടിയും പറഞ്ഞു, ചേച്ചി രാക്ഷസൻ ഒരു രക്ഷയുമില്ല, ഞാൻ പേടിച്ചുപ്പോയെന്ന്,’അമല പോൾ പറയുന്നു.

Content Highlight: Amala Paul About Director Of Rachtasan Movie