| Saturday, 6th May 2023, 8:03 pm

നിഗൂഡതയുണര്‍ത്തി അനാര്‍ക്കലിയുടെ അമല; ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനാര്‍ക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘അമലയുടെ’ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്‌സിന നിഷാദ് ഇബ്രാഹിം നിര്‍മിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും, തെലുങ്കിലും ഉള്‍പ്പെടെ 3 ഭാഷകളില്‍ ഒരുങ്ങുന്ന ഒരു സസ്പെന്‍സ് സൈക്കോ ത്രില്ലര്‍ ആണ്.

അനാര്‍ക്കലി മരയ്കാര്‍ക്കും ശരത് അപ്പാനിക്കും ഒപ്പം രജിഷ വിജയന്‍, ശ്രീകാന്ത്, സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആന്‍മരിയ ബിട്ടോ ഡേവിഡ്‌സ്, എന്നീ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയും നിര്‍ഹിക്കുന്നു.

ബി.ജി.എം. ലിജിന്‍ ബാമ്പിനോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണ്‍, സ്‌പെഷ്യല്‍ ട്രാക്ക് ശ്യാം മോഹന്‍ എം. എം, കാലയ്, ആര്‍ട്ട് ഷാജി പട്ടണം, മേക്കപ്പ് ആര്‍. ജി. വയനാടന്‍, കൊസ്റ്റ്യും മെല്‍വി ജെ, അമലേഷ് വിജയന്‍, കളറിസ്റ്റ് ശ്രീക്ക് വാര്യര്‍, സൗണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയര്‍ കാര്‍ത്തി, മിക്‌സിങ് ജിജുമോന് ടി ബ്രൂസ്,സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, വിഷ്ണു, പ്രൊഡക്ഷന്‍ മാനേജര്‍ എ. കെ ശിവന്‍, പ്രോജക്ട് ഡിസൈനര്‍ ജോബില്‍ ഫ്രാന്‍സിസ് മൂലന്‍,ലിറിക്സ് ഹരിനാരായണന്‍ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യുറ പി ആര്‍. ഓ റിന്‍സി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചിത്രം മെയ് 19 ന് തിയ്യേറ്ററുകളില്‍ എത്തും

Content Highlight: amala movie trailer

We use cookies to give you the best possible experience. Learn more