തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ദീപിക പദുക്കോണിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം ചപാകിന് ആശംസകളുമായി സംവിധായകന്‍ അമല്‍ നീരദ്. താന്‍ ദീപികയുടെ വലിയ ആരാധകനാണെന്നും മേഘ്‌ന ഗുല്‍സാര്‍ ദീപിക കൂട്ടുകെട്ടിന്റെ ഭാഗമായൊരുങ്ങുന്ന ചപാക് മികച്ച ചിത്രമായിരിക്കുമെന്ന് ഉറപ്പാണെന്നും അമല്‍ നീരദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഓം ശാന്തി ഓശാന മുതല്‍ പീക്കു വരെ ദീപികയുടെ എല്ലാ ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. വിഷാദ രോഗത്തെ താന്‍ എങ്ങനെ നേരിട്ടു എന്ന ദീപികയുടെ അനുഭവക്കുറിപ്പ് ഒരുപാട് ആളുകള്‍ക്ക് സഹായമായിട്ടുണ്ട്. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാംപസിലെത്തുക എന്നത് തീര്‍ച്ചയായും അവര്‍ക്ക് അനായാസം ചെയ്യാന്‍ കഴിയുന്നതായിരിക്കില്ല.
സിനിമാ നിര്‍മ്മാണ രംഗത്ത് ചപാക് എന്ന സാമൂഹ്യ പ്രസക്തമായ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന അവര്‍ സിനിമയുടെ റിലീസിന് തൊട്ടുമുന്‍പാണ് ജെ.എന്‍.യുവിലെത്തിയത്’. അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു. ദീപികയുടെ ചപാക് വെള്ളിയാഴ്ച്ച തിയേറ്ററില്‍ തന്നെ പോയികണ്ട് വിജയിപ്പിക്കണമെന്നും അമല്‍ നീരദ് ആവശ്യപ്പെട്ടു.
ജെ.എന്‍.യുവില്‍ ഗുണ്ടാ അക്രമണത്തിനിരയ വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച്ച ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ദീപികയുടെ വെള്ളിയാഴ്ച്ച് റിലീസിനൊരുങ്ങുന്ന ചിത്രം ചപാകിനെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമൂഹിക പ്രസക്തമായ ചിത്രത്തിന് പിന്തുണനല്‍കി കലാ സാംസ്‌കാരിക രംഗത്തു നിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ