ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. തിയേറ്ററുകളില്‍ സര്‍ക്കാര്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ചതിന് ശേഷമാണ് ഭീഷ്മ റിലീസ് ചെയ്‌തെന്ന കാര്യവും ആവേശം വര്‍ധിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോകള്‍ കഴിഞ്ഞതിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. സിനിമ തിയേറ്ററില്‍ തന്നെ കാണമണെന്നും, തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ പ്രചരിപ്പിക്കെരുതെന്നുമാണ് അമല്‍ നീരദ് പറയുന്നത്.
‘മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‌നിച്ചാണ് ഞങ്ങള്‍ ഈ സിനിമ ചിത്രീകരിച്ചത്, സിനിമമയുടെ എല്ലാ പ്രൗഢിയോടെയും ഇത് തീയേറ്ററുകളില്‍ കാണണമെന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും ഞങ്ങള്‍ നിങ്ങളോട് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഇത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു എളിയ അപേക്ഷയായി കാണണം. ദയവായി വരൂ, തിയേറ്ററുകളില്‍ വന്ന് ചിത്രം ആസ്വദിക്കൂ.’ അമല്‍ നീരദ് ഫേസ്ബുക്കില്‍ എഴുതി.
സനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.
Content Highlights: Amal Neerad says Parts of Bhishma Parva should not be filmed on mobile phones