ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. തിയേറ്ററുകളില്‍ സര്‍ക്കാര്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ചതിന് ശേഷമാണ് ഭീഷ്മ റിലീസ് ചെയ്‌തെന്ന കാര്യവും ആവേശം വര്‍ധിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോകള്‍ കഴിഞ്ഞതിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. സിനിമ തിയേറ്ററില്‍ തന്നെ കാണമണെന്നും, തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ പ്രചരിപ്പിക്കെരുതെന്നുമാണ് അമല്‍ നീരദ് പറയുന്നത്.
‘മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‌നിച്ചാണ് ഞങ്ങള്‍ ഈ സിനിമ ചിത്രീകരിച്ചത്, സിനിമമയുടെ എല്ലാ പ്രൗഢിയോടെയും ഇത് തീയേറ്ററുകളില്‍ കാണണമെന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും ഞങ്ങള്‍ നിങ്ങളോട് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഇത് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു എളിയ അപേക്ഷയായി കാണണം. ദയവായി വരൂ, തിയേറ്ററുകളില്‍ വന്ന് ചിത്രം ആസ്വദിക്കൂ.’ അമല്‍ നീരദ് ഫേസ്ബുക്കില്‍ എഴുതി.