Daily News
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 04, 05:50 am
Saturday, 4th April 2015, 11:20 am

amal-neeradപ്രശസ്ത സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ് ഇത്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി ഈ വിവാഹം.

ദിലീപ് നായകനായ മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ജ്യോതിര്‍മയി തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വിവാഹ ശേഷവും മറ്റുഭാഷാ ചിത്രങ്ങളില്‍ സജീവമായിരുന്നു ജ്യോതിര്‍മയി. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ ജ്യോതിര്‍മയി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും സജീവമായി.

ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രംത്തിലെ ഛായാഗ്രാഹകനായി സിനിമാ രംഗത്ത് എത്തിയ അമല്‍ നീരദ് ബിഗ്.ബി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ മുന്‍ നിര സംവിധായകരില്‍ ഒരാളായിമാറിയത്.  സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ഇയോബിന്റെ പുസ്തകം തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയും അമല്‍ നീരദ് ശ്രദ്ധേയനായി. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി അഭിനയിച്ചിട്ടുമുണ്ട്.