അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി തന്നെ താരതമ്യപ്പെടുത്തിയതിനെതിരെ പ്രതികരണവുമായി മുന്നോട്ടുവന്നിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ അമദ് ഡിയല്ലോ.
അറ്റ്‌ലാന്റയില്‍ കളിക്കുന്ന സമയങ്ങളില്‍ അര്‍ജന്റീനയുടെ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ ഐവറികോസ്റ്റ് താരത്തെ മെസിയുമായി താരതമ്യപ്പെടുത്തിയിരുന്നുവെന്ന് ടോക്ക് സ്പോര്‍ട് പുറത്തുവിട്ടിരുന്നു.
‘അമദ് ഡയല്ലോ ഒരു മികച്ച താരമാണ്. ഞങ്ങളുടെ പരിശീലന സമയങ്ങളില്‍ എനിക്ക് അവനെ മെസിയെ പോലെ തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കളിക്കളത്തില്‍ അവനെ തടയാന്‍ അല്പം ബുദ്ധിമുട്ടാണ്,’ അര്‍ജന്റീനന്‍ യുവതാരം പറഞ്ഞു.
ഇപ്പോഴിതാ ഗാര്‍നാച്ചോയുടെ ഈ വാദത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അമദ് ഡയല്ലോ.
‘ഗാര്‍നാച്ചോ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം. താന്‍ പരിശീലനത്തില്‍ മെസിയെ പോലെ ആയിരുന്നുവെന്നാണ് ഗാര്‍നാച്ചോ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും മെസിയെ പോലെ കളിക്കാന്‍ സാധിക്കില്ല. പക്ഷേ എനിക്ക് അവന്‍ പറഞ്ഞതില്‍ അഭിമാനമുണ്ട്. ഞാനിവിടെ പരിശീലനത്തില്‍ നന്നായി ഡ്രിബിളിങ് ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ഞാന്‍ മെസിയെപോലെയാണെന്ന് പലരും പറയുന്നു. എന്നാല്‍ നിലവില്‍ മെസിയെ പോലെ കളിക്കാന്‍ ആര്‍ക്കും സാധിക്കില്ല,’ അമദ് ഡയല്ലോ പറഞ്ഞു.
അറ്റ്‌ലാന്റക്കായി അഞ്ചുവര്‍ഷം പന്ത് തട്ടിയ ഐവറികോസ്റ്റ് താരം 2021ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. എന്നാല്‍ ഈ സീസണില്‍ താരത്തിന് ഒരു മത്സരം മാത്രമേ കളിക്കാന്‍ സാധിച്ചിട്ടുള്ളു.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും ഒരു സമനിലയും ഒമ്പത് തോല്‍വിയും അടക്കം 31 പോയിന്റുമായി എട്ടാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
Content Highlight: Amad Diallo response to Lionel Messi comparisons.