മുംബൈ: ശിവ സേന പ്രവര്‍ത്തകര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി ബി.ജെ.പി നേതാവ് കിരിത് സോമയ്യ. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് തനിക്ക് നേരെ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായതെന്ന് സോമയ്യ ട്വീറ്റിലൂടെ പറഞ്ഞു.
നൂറോളം വരുന്ന ആളുകള്‍ കല്ലുകൊണ്ടാണ് തന്നെ ആക്രമിച്ചതെന്നും പൊലീസ് നോക്കി നില്‍ക്കെയാണ് സംഭവമുണ്ടായതെന്നും ട്വീറ്റില്‍ പറയുന്നു. അംരാവതി എം.പി നവനീത് റാണയേയും ഭര്‍ത്താവ് രവി റാണ എം.എല്‍.എയേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സന്ദര്‍ശിക്കാനായിട്ടായിരുന്നു സോമയ്യ ഖാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ നവനീത് റാണയും ഭര്‍ത്താവും പദ്ധതിയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സോമയ്യയുടെ കാറിന്റെ ചില്ലുകള്‍ ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്. ‘അമ്പതോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് എനിക്ക് നേരെ ആക്രമണമുണ്ടായതെന്നത് ഞെട്ടലുണ്ടാക്കുകയാണ്. നൂറോളം വരുന്ന ശിവസേന ഗുണ്ടകള്‍ ചേര്‍ന്നാണ് എന്നെ ആക്രമിച്ചത്. അവരുടെ ആവശ്യം എന്നെ കൊല്ലുകയാണ്. എന്താണ് അവിടുത്തെ പൊലീസ് കമ്മീഷണര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എങ്ങനെയാണ് മാഫിയ സേന ഗുണ്ടകള്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് കയറാന്‍ കഴിഞ്ഞത്,’ കിരിത് സോമയ്യ ട്വീറ്റ് ചെയ്തു.
ആക്രമണത്തിന് ശേഷം കിരിത് സോമയ്യയുടെ മുഖത്ത് നിന്ന് രക്തം വരുന്നതിന്റെ ഫോട്ടോ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
ചിത്രത്തില്‍ സോമയ്യയുടെ കാറിന്റെ ചില്ല് തകര്‍ത്തതായും കാണാം. അക്രമകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.
Content Highlights: Am Injured, In My Car, Sena Wanted To Kill Me: BJP Leader Kirit Somaiya