| Sunday, 21st January 2018, 8:06 pm

'വാക്‌സിനേഷനെ അനുകൂലിച്ചത് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന്'; റൂബെല്ല വാക്‌സിനെതിരെ എ.എം ആരിഫ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റൂബെല്ല വാക്‌സിനെതിരെ സി.പി.ഐ.എമ്മിന്റെ അരൂര്‍ എം.എല്‍.എ എ.എം ആരിഫ്. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നേരത്തെ വാക്‌സിനേഷനെ അനുകൂലിച്ചതെന്ന് ആരിഫ് പറഞ്ഞു.

വാക്സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെയാണെന്നും ആ സമയത്ത് അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷമാണെന്നും ആരിഫ് പറയുന്നു.

“തന്റെ കുട്ടികള്‍ക്ക് യാതൊരുവിധ വാക്സിനും നല്‍കിയല്ല വളര്‍ത്തിയത്. വാക്‌സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ല”

നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണമെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്ര സെമിനാറിലായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

വാക്സിനെതിരെ ക്യാമ്പയിന്‍ നടത്തുന്നത് തെറ്റാണെന്നും വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതിന് വിപരീതമായാണ് ആരിഫ് ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.

മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വാക്സിനേഷനെതിരെ വ്യാപക പ്രചാരണങ്ങള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നു. മലപ്പുറം അത്തിപ്പറ്റ സ്‌കൂളിലെ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് അംഗങ്ങള്‍ക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more