ന്യൂദല്‍ഹി: പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടാന്‍ ആവശ്യപ്പെട്ട് സിപി.ഐ.എം എം.പി എ.എം ആരിഫ്.
തീരവേശവാസികള്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് കടലിനെയാണെന്നും അതിനാല്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത് അനിവാര്യമാണെന്നും എ.എം ആരിഫ് പറഞ്ഞു.
ഈയിടെ തീരദേശവാസികള്‍ കടല്‍ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുകയാണ്. കേരള സര്‍ക്കാര്‍ തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ്.എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് എളുപ്പമല്ലെന്നും ഇതൊരു ശാശ്വതപരിഹാരമല്ലെന്നും അതിനാല്‍ തന്നെ കടല്‍ ഭിത്തി നിര്‍മ്മിക്കുക എന്നത് അനിവാര്യമാണ്. ഇതായിരിക്കും ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം. തന്റെ മണ്ഡലമായ ആലപ്പുഴയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കേണ്ടതായുണ്ട്. ഇത് കേന്ദ്രഫണ്ടിങ്ങിലൂടെ മാത്രമേ ചെയ്യാന്‍ കഴിയുള്ളൂ. ഇതിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം,. എ.എം ആരിഫ് എം.പി പാര്‍ലമെന്റില്‍ പറഞ്ഞു.
ഇത് കൂടാതെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെകുറിച്ചും ഭക്ഷ്യ സുരക്ഷയെക്കുറിച്ചും എ.എം ആരിഫ് പറഞ്ഞു.
ലോക്‌സഭയില്‍ സി.പി.എമ്മിന്റെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് എ.എം.ആരിഫിനെയാണ്. 3 എംപിമാരുള്ള സി.പിഎമ്മില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ആരിഫ്.