| Friday, 6th September 2013, 12:02 am

ഞാനിപ്പഴും കന്യകയാണ്: രാഖി സാവന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എല്ലില്ലാത്ത നാക്കാണ് ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്തിന്. അത് കൊണ്ട് തന്നെ സിനിമയില്‍ അവസരം കുറവാണെങ്കിലും രാഖിയെകുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒരു കുറവുമില്ല.

ഇടക്കിടെ വിവാദമായ പ്രസ്താവനകളിറക്കുക രാഖിയുടെ ശീലമാണ്. അടുത്തിടെ തന്റെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ പോവുകയാണെന്ന തീരുമാനത്തിലൂടെ വാര്‍ത്തകളിലിടം പിടിച്ച രാഖി വീണ്ടും പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്.[]

താനിപ്പഴും കന്യകയാണെന്ന ഐറ്റം ഗേളിന്റെ പ്രസ്താവനയാണ് പുതിയ വാര്‍ത്തയായിരിക്കുന്നത്. മുംബൈയിലെ ഒരു യാഥാസ്തിക മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്നും അത്‌കൊണ്ട് തന്നെ കര്‍ശന നിയന്ത്രണമായിരുന്നു വീട്ടിലെന്നും രാഖി.

എന്റെ അച്ഛനൊരു പോലീസുകാരനായിരുന്നു. നിനക്കിഷ്ടപ്പെട്ടതെന്തും നീ ചെയ്‌തോ, പക്ഷെ വിവാഹത്തിന് ശേഷം മാത്രം, എന്ന് അച്ഛന്‍ എപ്പോഴും എന്നോട് പറയുമായിരുന്നു. അത് ഞാന്‍ പാലിക്കും. രാഖി പറയുന്നു.

മുന്‍ ബോയ് ഫ്രണ്ട് അബിഷേക് അശ്വതിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായത് കാരണം രാഖിയുടെ അവകാശവാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന ചോദ്യത്തിന് ഐറ്റം ഗേളിന്റെ മറുപടി ഇങ്ങിനെയായിരുന്നു.

ശരിയാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ടായിരുന്നു. അവിടെയും നിയമങ്ങള്‍ വ്യത്യസ്തമായിരുന്നു. സെക്‌സിന് ഞങ്ങള്‍ക്കിടയില്‍ സ്ഥാനമുണ്ടായിരുന്നില്ല. രാഖി ആണയിടുന്നു. തനിക്കനുയോജ്യനായ ഒരു പുരുഷനായി കാത്തിരിക്കുകയാണെന്നും രാഖി പറയുന്നു.

We use cookies to give you the best possible experience. Learn more